scorecardresearch
Latest News

പാലാ കടക്കാൻ ‘പാലമായി’ ജോസ് കെ.മാണി; ഇടതിന് വൻ മുന്നേറ്റം

കോട്ടയം ജില്ലാ പഞ്ചായത്തും ഇടതുപക്ഷത്തിനൊപ്പം

കോട്ടയം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം ഇടതുപക്ഷത്തിന് വൻ നേട്ടമായി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരള കോൺഗ്രസിന് ആധിപത്യമുള്ള സ്ഥലങ്ങളിൽ ഇടതുപക്ഷത്തിന് മികച്ച വിജയം.

ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസ് കെ.മാണി വിഭാഗത്തിന്റെ സാന്നിധ്യം ഇടതുപക്ഷത്തിന് നേട്ടമായി. പാലാ നഗരസഭയിൽ എൽഡിഎഫ് 19 സീറ്റുകളുമായി ലീഡ് ചെയ്യുന്നു. യുഡിഎഫ് ലീഡ് 14 സീറ്റുകളിൽ മാത്രം. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ തോറ്റു.

കോട്ടയം ജില്ലാ പഞ്ചായത്തും ഇടതുപക്ഷത്തിനൊപ്പം. ജില്ലാ പഞ്ചായത്തിൽ 15 ഇടത്തും എൽഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ ആറ് സീറ്റുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

അതേസമയം, ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടി. തൊടുപുഴയിൽ ജോസഫ് വിഭാഗം മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ച് ഇടത്തും തോറ്റു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Jose k mani ldf kerala congress m local body election result 2020 live updates