ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ ചലച്ചിത്ര നടി ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവിന്റെ സാന്നിധ്യത്തിലാണ് ജയപ്രദ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ റാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയപ്രദ ജനവിധി തേടും. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനാണ് റാംപൂറില്‍ ജയപ്രദയുടെ എതിരാളി.

Read More: മോദി സമ്പന്നര്‍ക്കാണ് പണം നല്‍കിയത്, ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കും: രാഹുല്‍ ഗാന്ധി

2004 ലും 2009 ലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി റാംപൂറില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ വനിതാ നേതാവാണ് ജയപ്രദ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് ജയപ്രദയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കിയത്.

1994 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിലെത്തിയത്. 1996 ല്‍ ടിഡിപി നോമിനിയായി ആന്ധ്രാപ്രദേശിയില്‍ നിന്ന് രാജ്യസഭാ എംപിയായി. 2004 ല്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടിയിലെത്തി. 2014 ലാണ് ജയപ്രദയെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് ആര്‍എല്‍ഡിയില്‍ ചേര്‍ന്ന ജയപ്രദ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്ന് മത്സരിച്ചെങ്കിലും അതിദയനീയമായി പരാജയപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ