Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ബിജെപി-സിപിഎം ഡീലുണ്ടെന്ന് ഇടതുപക്ഷ സിനിമാപ്രവർത്തകർ പറഞ്ഞിട്ടുണ്ട്: ജഗദീഷ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജഗദീഷ് ഇത്തവണ മത്സരരംഗത്തില്ല. 2016 ൽ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ജഗദീഷ് 24,562 വോട്ടുകൾക്കാണ് തോറ്റത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന് നടനും കോൺഗ്രസ് അനുഭാവിയുമായ ജഗദീഷ്. എൽഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ കിട്ടുമെന്ന് ഇടതുപക്ഷത്തുള്ള സിനിമാപ്രവർത്തകർ തന്നോടു പറഞ്ഞിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു. ആർഎസ്എസ് നേതാവ് ആർ.ബാലശങ്കറിന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിനു പിന്തുണ നൽകിയ സിപിഎം ആ ട്രാപ്പിൽ വീണതു ദയനീയമായ കാഴ്‌ചയാണെന്നും ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ മേൽത്തട്ടിലെ ജീ‍ർണതയാണു കാണിക്കുന്നത്. അതറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ലെന്നും ജഗദീഷ് കുറ്റപ്പെടുത്തി.

Read Also: ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിയിട്ടും ഇന്ത്യയ്‌ക്ക് ചില തലവേദനകളുണ്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി-സിപിഎം ഒത്തുകളിയുണ്ടെന്ന് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസറി’ന്റെ മുൻ പത്രാധിപർ ആർ.ബാലശങ്കർ ആരോപിച്ചത്. ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമ്മിന്റെയും കോന്നിയിൽ കെ.സുരേന്ദ്രന്റെയും വിജയം ഉറപ്പാക്കുകയാണ് ബിജെപി-സിപിഎം ഡീൽ എന്നായിരുന്നു ആരോപണം.

അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജഗദീഷ് ഇത്തവണ മത്സരരംഗത്തില്ല. 2016 ൽ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ജഗദീഷ് 24,562 വോട്ടുകൾക്കാണ് തോറ്റത്. എൽഡിഎഫ് സ്ഥാനാർഥി കെ.ബി.ഗണേഷ് കുമാർ 74,429 വോട്ടുകൾ നേടിയപ്പോൾ ജഗദീഷിന് ലഭിച്ചത് 49,867 വോട്ടുകൾ മാത്രമാണ്. മത്സരിക്കുന്നില്ലെങ്കിലും ഇത്തവണ യുഡിഎഫിന് വേണ്ടി പ്രചാരണരംഗത്ത് സജീവമാണ് ജഗദീഷ്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Jagadish against ldf and pinarayi vijayan

Next Story
ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ സംഭവം: കോടതി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷന്റെ നിലപാട് തേടിHigh Court of Kerala, കേരള ഹൈക്കോടതി ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com