Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; മൂന്ന് ടേം വ്യവസ്ഥയിൽ മൂന്നുപേർക്ക് ഇളവ്; 96ന് ശേഷം ആദ്യ വനിതാ സ്ഥാനാർഥി

മലപ്പുറം ഉപതിരഞ്ഞെടുപ്പിലേക്കും രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഇബ്രാഹിം കുഞ്ഞിന് പകരം മകൻ മത്സരിക്കും

IUML Candidate List, League Candidate List, Muslim League Candidate List, League Candidates, Muslim League Candidates, IUML Candidates, UDF Candidate List, UDF Candidates, Kunhalikkutty, MK Muneer, IE Malayalam, ലീഗ് സ്ഥാനാർഥി പട്ടിക, മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടിക, ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്ത്, ലീഗ് സ്ഥാനാർഥികൾ, ഐഇ മലയാളം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലീഗ് മത്സരിക്കുന്ന 27 സീറ്റിൽ ഇരുപത്തി അഞ്ചിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കും സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. എംപി അബ്ദുസമദ് സമദാനിയാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുക. പി.വി.അബ്ദുൽ വഹാബ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കും.

മൂന്ന് ടേം എന്ന നിബന്ധന പ്രകാരമുള്ള ഒഴിവാക്കലുകൾ നടത്തിയാണ് ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. എന്നാൽ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, കെ.എൻ.എ.ഖാദര്‍ എന്നിവർക്ക് ഈ വ്യവസ്ഥയിൽ ഇളവ് നൽകിയിട്ടുണ്ട്.

1996 നു ശേഷം ആദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇത്തവണ ഇടം പിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന അഡ്വ. നൂര്‍ബീന റഷീദ് ആണ് ലീഗ് പട്ടികയിലെ ഏക വനിത. 1996 ല്‍ അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ മത്സരിച്ച  ഖമറുന്നിസ അൻവറാണ് ഇതിനു മുൻപ് ജനവിധി തേടിയ ലീഗിന്റെ വനിതാ സ്ഥാനാർഥി.

Read More: ബാബുവും വേണം, ജോസഫും വേണം; വിശ്വസ്‌തർക്ക് സീറ്റ് ഒപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ ചരടുവലി

പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ.മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും. മത്സരിക്കും. കോഴിക്കോട് സൗത്ത് എംഎൽഎയായിരുന്ന മുന്‍ മന്ത്രി എം.കെ.മുനീര്‍ മാറി ഇത്തവണ കൊടുവള്ളിയിലേക്ക് മാറിയിട്ടുണ്ട്. താനൂരിൽ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും മങ്കടയിൽ മഞ്ഞളാംകുഴി അലിയും മത്സരിക്കും.

കെ.എം. ഷാജി അഴീക്കോട് മണ്ഡലത്തിൽ തുടരും. മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനു പകരം മകൻ വി.ഇ.അബ്ദുൾ ഗഫൂറാണ് ഇത്തവണ കളമശ്ശേരിയിലെ ലീഗ് സ്ഥാനാർഥി. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെയാണ് ലീഗ് നിർത്തുന്നത്. ദിനേശ് പെരുമണ്ണയാണ് സ്ഥാനാർഥി.

Read More: ബാലുശേരിയിൽ ധർമജൻ തന്നെ, തൃശൂരിൽ വീണ്ടും പത്മജ, മണ്ഡലം മാറാനില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശും; സാധ്യതാ പട്ടിക

കൊല്ലം ജില്ലയിലെ ചടയമംഗലം, പുനലൂർ സീറ്റുകളിലൊന്ന് ലീഗിന് ലഭിക്കും. ഏതാണ്ല ഭിക്കുക എന്നതിൽ തീരുമാനമായാൽ ആ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഇതിനു പുറമെ  പേരാമ്പ്രയിലെ സ്ഥാനാർഥിയെയും ലീഗ് ഇനി പ്രഖ്യാപിക്കാനുണ്ട്.

സ്ഥാനാർഥികള്‍

 • മഞ്ചേശ്വരം- എംകെഎം അഷ്റഫ്
 • കാസര്‍ഗോഡ്- എന്‍എ നെല്ലിക്കുന്ന്
 • അഴീക്കോട്- കെഎം ഷാജി
 • കൂത്തുപറമ്പ്- പൊട്ടങ്കണ്ടി അബ്ദുള്ള
 • കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
 • കൊടുവള്ളി- എംകെ മുനീര്‍
 • കുന്ദമംഗലം- ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രൻ)
 • തിരുവമ്പാടി- സി പി ചെറിയ മുഹമ്മദ്
 • കോഴിക്കോട് സൗത്ത്- നൂര്‍ബീന റഷീദ്
 • വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
 • കൊണ്ടോട്ടി- ടിവി ഇബ്രാഹിം
 • ഏറനാട്- പികെ ബഷീര്‍
 • മഞ്ചേരി- യു എ ലത്തീഫ്
 • മലപ്പുറം- പി ഉബൈദുള്ള
 • വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
 • കോട്ടയ്ക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
 • തിരൂരങ്ങാടി- കെപിഎ മജീദ്
 • താനൂര്‍- പി കെ ഫിറോസ്
 • തിരൂര്‍- കുറുക്കോളി മൊയ്തീന്‍
 • പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
 • മങ്കട- മഞ്ഞളാംകുഴി അലി
 • മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍
 • കോങ്ങാട്- യുസി  രാമന്‍
 • ഗുരുവായൂര്‍- കെഎന്‍എ ഖാദര്‍
 • കളമശ്ശേരി- വി.ഇ ഗഫൂര്‍

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Iuml candidates list for kerala election 2021

Next Story
നേമത്ത് പ്രശസ്തനായ ജനസമ്മിതിയുളള നേതാവ് വരുമെന്ന് മുല്ലപ്പളളിmullappally ramachandran, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express