തൃശ്ശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മരം വഴി മുടക്കിയപ്പോള്‍ അടുത്തു കണ്ട സ്‌കൂട്ടര്‍ കടം വാങ്ങി ഇന്നസെന്റ് മുന്നോട്ട്. ചാലക്കുടി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നിടെയായിരുന്നു ഈ സംഭവം.
പ്രചരണത്തിനായി എടവിലങ്ങ് ജനതാ സെന്ററിലെത്തിയപ്പോഴായിരുന്നു മരം റോഡിലേക്ക് വീണു കിടക്കുന്നതായി കണ്ടത്. ഇതോടെ മുന്നോട്ടുള്ള വഴി തടസപ്പെട്ടു. കുറച്ച് ദൂരം മുന്നോട്ട് പോയതും തടസം നേരിട്ടു. ഇതോടെ ഇന്നസെന്റ് അടുത്തു കണ്ട സ്‌കൂട്ടര്‍ കടം വാങ്ങി യാത്ര തുടരുകയായിരുന്നു.
അതേ സമയം, ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. കുന്നത്തുനാട്ടില്‍ രാവിലെ പത്ത് മണിക്കായിരിക്കും മുഖ്യമന്ത്രി സംസാരിക്കുക.