/indian-express-malayalam/media/media_files/uploads/2019/05/Kanimozhi.jpg)
India Election Results 2019 Tamil Nadu: ലോക് സഭ തെരെഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നായ തൂത്തുകൂടിയിൽ ഡിഎംകെയുടെ കനിമൊഴിയും, ബിജെപി സ്ഥാനാർത്ഥിയും തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റായമായ തമിഴിസൈ സൗന്ദരരാജനും, അമ്മ മക്കൾ മുന്നേറ്റ കഴകത്തിലെ എം. ഭുവനേശ്വരനുമാണ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലത്തിൽ തന്നെ കനിമൊഴി വ്യക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. സൗന്ദരരാജനെ കനിമൊഴി എണ്പത്തിയാറായിരത്തോളം വോട്ടിനാണ് പിന്നിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസം തൂത്തുക്കുടി മണ്ഡലത്തിലെ സ്റ്റെർലൈറ്റ് പ്ലാന്റിന് എതിരെ സമരം ചെയ്ത ജനങ്ങളെ തൂത്തുക്കുടി പോലീസും അർധസൈനിക സേനയും ചേർന്ന് വെടിവയ്ച്ച സംഭവത്തിൽ 11 പ്രതിഷേധക്കാർ കൊല്ലപ്പെടുകയുണ്ടായി. അന്ന് AIADMK ഇതിന്റെ പേരിൽ വലിയ ജനരോഷത്തിനു പാത്രമായിരുന്നു. ഇന്ന് AIADMKയോട് ചേർന്ന് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി അന്ന് നിശ്ശബ്ദരായിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കൂടിയായ കനിമൊഴി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും പ്രതിഷേധക്കാരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
തമിഴ് നാടിനെ സംബന്ധിച്ച് അവരുടെ പ്രധാനപ്പെട്ട നേതാക്കളായ ജയലളിതയുടെയും, കരുണാനിധിയുടെയും അഭാവത്തിൽ നടക്കുന്ന ആദ്യത്തെ ലോക് സഭ തെരെഞ്ഞെടുപ്പാണിത്. നിലവിലെ സാഹചര്യത്തിൽ ഡിഎംകെ സഖ്യം തമിഴ് നാട്ടിലെ 39 ലോക് സഭാ സീറ്റുകളിൽ 36 എണ്ണത്തിലും മുന്നേറുകയാണ്. 2014 ലോക് സഭ തെരെഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ ജയിച്ച എഐഎഡിഎംകെ രണ്ട് സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നേറുന്നത്.
എം.കെ സ്റ്റാലിൻ നേതൃത്വത്തിൽ വന്നതിനു ശേഷമുള്ള ഡിഎംകെയുടെ ആദ്യ തെരെഞ്ഞെടുപ്പ് കൂടെയായതിനാൽ ഇത് അദ്ദേഹത്തിന്റെ നേതൃത്വത്തെയും ഡിഎംകെയുടെ ഭാവിയും നിർണയിക്കുന്ന തെരഞ്ഞെടുപ്പുമായിരിക്കും.
മറുവശത്ത്, ജയലളിതയുടെ മരണത്തിനു ശേഷം ഭരണപ്രതിസന്ധി നേരിടുന്ന AIADMKയെ സംബന്ധിച്ച് ഇത് പാർട്ടിയുടെ ഐക്യത്തെയും ശക്തിയെയും സ്ഥിരതയെയും ഉയർത്തിക്കാട്ടേണ്ട അവസരം കൂടെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.