Lok sabha Election 2019 Results: ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്നതിനിടെ പാര്‍ട്ടി അദ്ധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയെ കാണാന്‍ പ്രിയങ്ക ഗാന്ധി വീട്ടിലെത്തി. ഡല്‍ഹിയില്‍ വീട്ടിലേക്ക് വാഹനം ഡ്രൈവ് ചെയ്ത് പ്രിയങ്ക പോകുന്നത് കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഇവിടെയാണ് ഉളളത്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്റെ വിവരങ്ങള്‍ ടെലിവിഷനിലൂടെയാണ് വീക്ഷിച്ചത്.

543 അംഗങ്ങളുളള ലോക്സഭയില്‍ എന്‍ഡിഎ ഇപ്പോള്‍ 348 സീറ്റുകളോടെയാണ് വിജയത്തിലെത്തിയത്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും.

1984 ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും. രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കം 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.

priyanka gandhi, rahul gandhi, ie malayalam

പഞ്ചാബില്‍ നിന്നും കേരളത്തില്‍ നിന്നും മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസ വാര്‍ത്തയുളളത്. മധ്യപ്രദേശില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ഉളളത്. രാജസ്ഥാനില്‍ ഒരൊറ്റ സീറ്റില്‍ പോലും മുമ്പിലല്ല. ചത്തീസ്ഗഡില്‍ രണ്ട് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ നേട്ടം കൈവിച്ചെങ്കിലും അമേഠിയില്‍ പിന്നിലാണ്.

പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ​യും ല​ഭി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. 54 അം​ഗ​ങ്ങ​ളു​ള്ള അം​ഗീ​കൃ​ത പാ​ര്‍​ട്ടി​ക്കാ​ണ് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കു​ക. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന് 52 സീ​റ്റി​ൽ​മാ​ത്ര​മാ​ണ് ഇ​തു​വ​രെ മു​ന്നി​ട്ട് നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 2014ലും ​ഇ​താ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥി​തി. 44 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു ലോ​ക്‌​സ​ഭ​യി​ൽ അ​ന്ന് കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​രു​ന്ന​ത്.

Read More: Lok Sabha Election Results 2019: വയനാട് ഒരു ലക്ഷം ഭൂരിപക്ഷമുള്ള രാഹുല്‍ അമേഠിയില്‍ രണ്ടാം സ്ഥാനത്ത്

വീ​ണ്ടും ഭ​ര​ണ​മു​റ​പ്പി​ച്ച​തോ​ടെ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് യോ​ഗം ചേ​രും. ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു ചേ​രു​ന്ന യോ​ഗ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ക്കും.

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ബി​ജെ​പി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ്. ബി​ജെ​പി​യെ ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് പാ​ർ​ട്ടി പ്ര​മേ​യം പാ​സാ​ക്കു​മെ​ന്നാ​ണു സൂ​ച​ന. മോ​ദി പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More: വയനാട്ടില്‍ രാഹുല്‍ തരംഗം; ലീഡ് ഉയരുന്നു

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.