മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിട്ടില്ല, എന്നെ മുന്നിൽ നിർത്തും: ഇ. ശ്രീധരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്

E Sreedharan, Metro Man Sreedharan, Sreedharan BJP, ഇ.ശ്രീധരൻ, ശ്രീധരൻ ബിജെപി സ്ഥാനാർഥി, മെട്രോമാൻ ശ്രീധരൻ

കൊച്ചി: താനൊരിക്കലും മുഖ്യമന്ത്രി പദവി ആഗ്രഹിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് മെട്രോമാൻ ഇ.ശ്രീധരൻ. തന്നെ മുന്നിൽ നിർത്തിയായിരിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് മാത്രമാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അർഥമാക്കിയതെന്നും മറ്റുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ശ്രീധരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇ.ശ്രീധരന്റെ പ്രതികരണം.

“ബിജെപി എന്നെ മുന്നില്‍ നിർത്തുമെന്ന് മാത്രമാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. കേന്ദ്ര നേതൃത്വമാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. മുഖ്യമന്ത്രി സ്ഥാനാർഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്. ഒരു പദവിയും ആഗ്രഹിച്ചിട്ടല്ല ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അത്തരമാരു നിര്‍ദേശം വച്ചാല്‍ ശരിവയ്ക്കും.”

Read More: ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകും,കേരളം ബാലികേറാമലയല്ല: കെ.സുരേന്ദ്രൻ

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ.ശ്രീധരനെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ അതൃപ്തി അറിയിച്ചതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് സുരേന്ദ്രന്‍ വിശദീകരണം നല്‍കി.

ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന്​ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മുന്നിൽ നിന്ന്​ നയിക്കണമെന്ന്​ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

“അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കൂ”വെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More: മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ബിജെപി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് വി മുരളീധരന്‍

ഇ.ശ്രീധരൻ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ഈ വാദം തിരുത്തുകയും ചെയ്തിരുന്നു.

ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചുവെന്നാണ് വി.മുരളീധരൻ വ്യാഴാഴ്ച വൈകിട്ട് പറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വി.മുരളീധരൻ ഈ പ്രസ്താവന തിരുത്തുകയും ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു. “മാധ്യമ വാർത്തകളിലൂടെയാണ് പാർട്ടി അത്തരമൊരു പ്രഖ്യാപനം നടത്തിയതായി താൻ അറിഞ്ഞത്. പിന്നീട് പാർട്ടിയുമായി ബന്ധപ്പെട്ടപ്പോൾ അത്തരമൊരു പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്,” എന്നായിരുന്നു മുരളീധരന്റെ തിരുത്ത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: I dont want to be bjps cm candidate says e sreedharan

Next Story
ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകും,കേരളം ബാലികേറാമലയല്ല: കെ.സുരേന്ദ്രൻKerala Local Body election 2020, തദ്ദേശ തിരഞ്ഞെടുപ്പ്, ബിജെപി, BJP k surendran about localbody election result, bjp, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com