Elections 2019: തിരുവനന്തപുരം: വോട്ടെടുപ്പിന്റെ തലേദിവസമായ 22 ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍, സ്വകാര്യ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേദിവസം അവധി നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം, തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങിലുമായി വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 23 നാണ് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 23 ന് വോട്ടെണ്ണൽ. നാളെയാണ് കൊട്ടിക്കലാശം. ഏപ്രിൽ 22 ന് നിശബ്ദ പ്രചാരണം നടക്കും.
Read More: Lok Sabha Election 2019: വോട്ടെടുപ്പിന് തൊട്ടടുത്ത്; ആവേശം വിതറി മുന്നണികള്‍