Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളില്ലെന്ന് ഉറപ്പാക്കണം: തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി

വോട്ടർ പട്ടികയിൽ വ്യാജ-ഇരട്ട വോട്ടുകൾ കടന്നുകൂടിയത് ഗൗരവമുള്ള വിഷയമാണെന്നും പൗരന്റെ അവകാശത്തെ ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയുടെ നിർദേശം. ഒരു പൗരൻ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് കമ്മിഷൻ ഉറപ്പാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇതിനായി സ്വീകരിക്കുന്ന നടപടികൾ കമ്മിഷൻ നാളെ അറിയിക്കണം.

വോട്ടർ പട്ടികയിൽ വ്യാജ-ഇരട്ട വോട്ടുകൾ കടന്നുകൂടിയത് ഗൗരവമുള്ള വിഷയമാണെന്നും പൗരന്റെ അവകാശത്തെ ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ – ഇരട്ട വോട്ടുകൾ കണ്ടെത്താൻ നടപടി സ്വീകരിച്ചതായും ഇത്തരം വോട്ടുകൾ രേഖപ്പെടുത്താൻ അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Read More: ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുന്നു: മുഖ്യമന്ത്രി

വ്യാജ-ഇരട്ട വോട്ടർമാർ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 ക്രമരഹിത വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: High court to election commission on voters list

Next Story
ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുന്നു: മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express