കൊച്ചി: നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ച കോടതി വരണാധികാരിയുടെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് ഹര്‍ജി മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് പറഞ്ഞ കോടതി പിഴ സഹിതം അപ്പീല്‍ തള്ളുകയാണെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും പിഴ ചുമത്തിയില്ല.

Read More: സരിത എസ്.നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സിംഗിള്‍ ബഞ്ച് ജഡ്ജി തന്റെ ഭാഗം കേട്ടില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാമായിരുന്നു എന്നും അപ്പീല്‍ അല്ല നല്‍കേണ്ടതെന്നും കോടതി മറുപടി നല്‍കി.

സോളാര്‍ കേസില്‍ സാമ്പത്തിക തട്ടിപ്പിനു മൂന്ന് വര്‍ഷം ശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളിയത്. വയനാട്, എറണാകുളം മണ്ഡലങ്ങളിലാണ് സരിത നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ