കോ​ഴി​ക്കോ​ട്: വരാനിരിക്കുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ലോക്സഭാ മണ്ഡലത്തിൽ സി​റ്റിം​ഗ് എം​പി എം.​കെ.​രാ​ഘ​വ​ന്‍ ത​ന്നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. ജ​ന​മ​ഹാ​യാ​ത്ര​യ്ക്കി​ടെ കൊ​ടു​വ​ള്ളിയിൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് സ്ഥാനാർത്ഥിയാരെന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

എംകെ രാഘവനെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ ഇത് മൂന്നാം അങ്കത്തിനാണ് എംകെ രാഘവൻ ഇറങ്ങുന്നത്. 2009 ൽ അതിശക്തമായ പോരാട്ടത്തിലൂടെയാണ് രാഘവൻ വിജയിച്ച് കയറിയത്.

അന്ന് മുഹമ്മദ് റിയാസായിരുന്നു സിപിഎം സ്ഥാനാർത്ഥി. 838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംകെ രാഘവൻ ജയിച്ചുകയറിയത്. എന്നാൽ തൊട്ടടുത്ത തവണ രാഘവൻ സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ എ വിജയരാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

മൂ​ന്നാം അ​ങ്ക​ത്തി​നിറങ്ങുന്ന എംകെ രാഘവനെ പരാജയപ്പെടുത്തുക സിപിഎമ്മിനും ഇടതുപക്ഷത്തിനും എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. മണ്ഡലത്തിൽ ജനസ്വാധീനം വർദ്ധിപ്പിച്ച രാഘവൻ പാർലമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

രാഘവനെ മറികടക്കാൻ സിപിഎം രണ്ട് പേരെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. നിയമസഭാംഗമായ പ്രദീപ്‌കുമാറിനെയോ അല്ലെങ്കിൽ വീണ്ടും മു​ഹ​മ്മ​ദ് റി​യാ​സി​നെ തന്നെയോ രംഗത്തിറക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ