/indian-express-malayalam/media/media_files/uploads/2019/02/MK-Raghavan.jpg)
കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ സിറ്റിംഗ് എംപി എം.കെ.രാഘവന് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും. ജനമഹായാത്രയ്ക്കിടെ കൊടുവള്ളിയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാർത്ഥിയാരെന്ന പ്രഖ്യാപനം നടത്തിയത്.
എംകെ രാഘവനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ ഇത് മൂന്നാം അങ്കത്തിനാണ് എംകെ രാഘവൻ ഇറങ്ങുന്നത്. 2009 ൽ അതിശക്തമായ പോരാട്ടത്തിലൂടെയാണ് രാഘവൻ വിജയിച്ച് കയറിയത്.
അന്ന് മുഹമ്മദ് റിയാസായിരുന്നു സിപിഎം സ്ഥാനാർത്ഥി. 838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംകെ രാഘവൻ ജയിച്ചുകയറിയത്. എന്നാൽ തൊട്ടടുത്ത തവണ രാഘവൻ സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ എ വിജയരാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
മൂന്നാം അങ്കത്തിനിറങ്ങുന്ന എംകെ രാഘവനെ പരാജയപ്പെടുത്തുക സിപിഎമ്മിനും ഇടതുപക്ഷത്തിനും എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. മണ്ഡലത്തിൽ ജനസ്വാധീനം വർദ്ധിപ്പിച്ച രാഘവൻ പാർലമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
രാഘവനെ മറികടക്കാൻ സിപിഎം രണ്ട് പേരെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. നിയമസഭാംഗമായ പ്രദീപ്‌കുമാറിനെയോ അല്ലെങ്കിൽ വീണ്ടും മുഹമ്മദ് റിയാസിനെ തന്നെയോ രംഗത്തിറക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.