ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമാണ് ഗംഭീര്‍ മത്സരിക്കുന്നത്. ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്നലെ വൈകുന്നേരമാണ് പുറത്ത് വിട്ടത്. ന്യൂഡല്‍ഹിയില്‍ മത്സരിക്കുക മുതിര്‍ന്ന നേതാവ് മീനാക്ഷി ലേഖിയാണ്.
കഴിഞ്ഞ മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഏറെ നാള് നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു ബിജെപിയിലേക്ക് മുന്‍ ഇന്ത്യന്‍ താരം ചേക്കേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
Read More: Gautam Gambhir to contest from East Delhi, Meenakshi Lekhi from New Delhi