ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു, തിരഞ്ഞെടുപ്പിൽ ശബരിമലയും പ്രചാരണ വിഷയം: ഗംഭീർ

കേരള നിയമസഭയിൽ ബിജെപിക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നും ഗംഭീർ പറഞ്ഞു

Atishi Marlena on gautam gambhir, gautam gambhir voter id, ഗംഭീർ തിരച്ചറിയല്‍ കാർഡ്, gautam gambhir bjp voter id,ഗംഭീർ വോട്ടഡ ഐഡി, Atishi Marlena allege gautam gambhir, gautam gambhir vote, election news, lok sabha elections 2019, decision 2019, indian express news

തൃശൂർ: ശബരിമലയും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്ന് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. കേരളത്തിൽ ബിജെപി 2016 നേക്കാൾ നില മെച്ചപ്പെടുത്തുമെന്നും ഗംഭീർ പ്രതീക്ഷ പ്രകടിപ്പിച്ചു. തൃശൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

“ബിജെപിയിൽ നിന്ന് കൂടുതൽ നല്ല ആളുകൾ നിയമസഭയിലെത്തും. മുൻ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താൻ ബിജെപിക്ക് സാധിക്കും,” ഗംഭീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“ശബരിമല ഒരു വലിയ വിഷയം തന്നെയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു. തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാകും. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് സ്വർണക്കടത്ത് നടന്നത്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയും. ബിജെപിക്കായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഗംഭീർ പറഞ്ഞു.

Read Also: രണ്ട് റണ്‍സിന് ധവാന് സെഞ്ചുറി നഷ്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരുങ്ങലില്‍

സുരേഷ് ഗോപിയും മെട്രോമാൻ ഇ.ശ്രീധരനും നല്ല വ്യക്തികളും മികച്ച സ്ഥാനാർഥികളുമാണെന്ന് ഗംഭീർ പറഞ്ഞു. ബിജെപിയിൽ നിന്നുള്ളവർ നിയമസഭയിൽ എത്തിയാൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇ.ശ്രീധരനാണോ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ഗംഭീർ തൃശൂരിൽ പറഞ്ഞു. സത്യസന്ധരായ, അർഹതയുള്ള മികച്ച സ്ഥാനാർഥികൾക്കായിരിക്കണം വോട്ട് ചെയ്യേണ്ടതെന്ന് ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ കേന്ദ്ര നേതാക്കൾ കേരളത്തിലെത്തും. ഗംഭീർ, ഖുശ്‌ബു തുടങ്ങി താരങ്ങളുടെ നീണ്ട നിരയാണ് കേരളത്തിൽ പ്രചാരണത്തിനായി എത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖരും വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Gautam gambhir sabarimala bjp election campaign

Next Story
അഭിപ്രായ സർവേകളിൽ യുഡിഎഫിന് വിശ്വാസമില്ല, തളളിക്കളയുന്നുവെന്ന് രമേശ് ചെന്നിത്തലRamesh Chennithala Pinarayi Vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com