ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശില്‍ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും തര്‍ക്കവും കയ്യേറ്റവും ഉണ്ടായി.

വാർത്താസമ്മേളനം, തിരഞ്ഞെടുപ്പ് കമ്മീഷൻ

വൈകീട്ട് അഞ്ച് വരെ രേഖപ്പെടുത്തിയ വോട്ട് നില:

 

ഉത്തര്‍പ്രദേശില്‍ 51 ശതമാനം പോളിംഗാണ് ഉച്ചയ്ക്ക് മൂന്ന് മണി വരെ രേഖപ്പെടുത്തിയത്. ബിഹാറിലെ ഔറഗസേബില്‍ 38.50 ശതമാനം, ഗയയില്‍ 44 ശതമാനം, നവാഡയില്‍ 43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മണിപ്പൂരില്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ രേഖപ്പെടുത്തിയത് 68.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വടക്കു കിഴക്കന്‍ സംസ്ഥനങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. ത്രിപുരയില്‍ ഉച്ചയ്ക്ക് മൂന്ന് വരെ രേഖപ്പെടുത്തിയത് 68 ശതമാനം വോട്ടുകളാണ്. നാഗ്പൂരില്‍ 38.55 ശതമാനം വോട്ട് രേഖപ്പെടുത്തി. പോളിംഗ് ഇപ്പോഴും തുടരുകയാണ്. ലക്ഷദ്വീപില്‍ ഉച്ചയ്ക്ക് മൂന്ന് വരെ രേഖപ്പെടുത്തിയത് 51.25 ശതമാനം വോട്ടാണ്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ തിരിച്ചറിയൽ രേഖകളില്ലാതെ കൈറാനയിൽ വോട്ട് ചെയ്യാൻ ആളുകളെത്തി. സുരക്ഷ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞെങ്കിലും ബലംപ്രയോഗിച്ച് അകത്തുകയറാൻ ഇവർ ശ്രമിച്ചതോടെ ബിഎസ്എഫ് ആകാശത്തേക്ക് വെടിവച്ചു. ഒഡിഷയിലെ ചിത്രകോണ്ട, മാൽക്കൻഗിരി ജില്ലകളിലെ ആറ് ബൂത്തുകളിൽ ഒരു വോട്ട് പോലും രേഖപ്പെടുത്തിയില്ല. നക്സൽ ഭീഷണി നിലനിന്നിരുന്ന പ്രദേശമാണിത്.

Read More: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ യുവാവിന്റെ മുഖത്തടിച്ച് ഖുശ്ബു

ലക്ഷദ്വീപിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. സിറ്റിംഗ് എംപിയായ എൻസിപിയുടെ മുഹമ്മദ് ഫെെസൽ പി.പിയും, കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഹംസുള്ള സയീദും തമ്മിലാണ് ലക്ഷദ്വീപിൽ മത്സരം നടക്കുന്നത്. 2009 ൽ ലക്ഷദ്വീപിൽ നിന്നുള്ള എംപിയാണ് കോൺഗ്രസ് സ്ഥാനാർഥിയായ മുഹമ്മദ് ഹംദുള്ള. 2014 ൽ ഹംദുള്ളയെ പരാജയപ്പെടുത്തിയാണ് മുഹമ്മദ് ഫെെസൽ എംപിയായത്. സിപിഎമ്മും സിപിഐയും പരസ്പരം ഏറ്റുമുട്ടുന്ന മണ്ഡലം കൂടിയാണ് ലക്ഷ്യദ്വീപ്. ഇരു പാർട്ടികളും ഇവിടെ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ഷെരീഫ് ഖാനാണ് സിപിഎം സ്ഥാനാർഥി. അലി അക്ബർ കുഞാണ്ടോ സിപിഐ സ്ഥാനാർഥിയാണ്.

ആന്ധ്രാപ്രദേശിലെ ചില ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു കത്ത് നല്‍കിയിട്ടുണ്ട്. ചില ബൂത്തുകളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്ധ്രയില്‍ പലയിടത്തും വോട്ടിംഗ് ആരംഭിച്ച സമയം മുതല്‍ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു.

Read More: ഒന്നാം ഘട്ട വോട്ടെടുപ്പ് തത്സമയ വാർത്തകൾ

അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

 

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.