Election 2019 Phase 5 Voting Highlights: ന്യൂഡല്‍ഹി: അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏഴ് സംസ്ഥാനങ്ങളിലെ 51 ലോക്സഭാ മണ്ഡലങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ 62.56 ശതമാനം പോളിങ് രേഖപ്പെടുത്തി. ആദ്യ ഘട്ടങ്ങളിലെ പോലെ ബംഗാളില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍.
Poll percentage in #Phase5 of #LokSabhaElection2019; Jharkhand: 63.72% till 5 pm, West Bengal: 73.97% till 5 pm, Madhya Pradesh: 62.60% till 5 pm, Uttar Pradesh: 57.33% till 6 pm, Bihar: 57.86 % till 6 pm, Rajasthan: 63.75% till 6 pm, Anantnag: 8.76%, Ladakh: 63.76% https://t.co/LUMjBeVQjK
— ANI (@ANI) May 6, 2019
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ കശ്മീരിലും പശ്ചിമ ബംഗാളിലും അക്രമം. ജമ്മുകശ്മീരിലെ പുല്‍വാമയിലുള്ള ഒരു പോളിംഗ് ബൂത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായി. ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ ബാരക്പുരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി.എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്ത്രീകളോട് മോശമായാണ് പെരുമാറിയതെന്നായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകരുടെ ആരോപണം. ഉത്തര്‍പ്രദേശില്‍ പല ബൂത്തുകളിലും വോട്ടിങ് മെഷീനുകള്‍ തകരാറിലായി.
ഇന്ന് വോട്ടെടുപ്പ് നടന്ന 51 മണ്ഡലങ്ങളില്‍ 2014 ല്‍ 40 സീറ്റുകളും നേടിയത് ബിജെപിയായിരുന്നു. രാജ്യത്ത് ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുക മെയ് 12 നാണ്. ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് മെയ് 19 ന് നടക്കും. മെയ് 23 ന് വോട്ടെണ്ണല്‍ നടക്കും.
Read More: അമേഠിയിൽ ‘കോൺഗ്രസിന് വോട്ട് ചെയ്യാൻ നിർബന്ധിക്കുന്നു’; വീഡിയോ പുറത്ത് വിട്ട് സ്മൃതി ഇറാനി
യുപിയില്‍ പതിനാലും രാജസ്ഥാനില്‍ പന്ത്രണ്ടും ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Live Blog
Election 2019 Phase 5 Voting : ഇന്ന് വോട്ടെടുപ്പ് നടന്ന 51 മണ്ഡലങ്ങളില്‍ 2014 ല്‍ 40 സീറ്റുകളും നേടിയത് ബിജെപിയായിരുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് എപ്രിൽ 11ന് പൂർത്തിയായിരുന്നു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്. ലക്ഷദ്വീപിലെ ഒരു സീറ്റിലേക്കും വോട്ടെടുപ്പ് നടന്നു. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. രണ്ടിടത്തും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്.
രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ വിധിയെഴുതിയത് തമിഴ്നാട്ടിലാണ്. 38 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നു. കർണാടക- 14, മഹാരാഷ്ട്ര- 10, ഉത്തർപ്രദേശ്- 8, ഒഡീഷ, അസം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ 5 വീതവും ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളിൽ വീതവും മണിപ്പൂരിലും പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. ഒറ്റ ഘട്ടമായായിരുന്നു കേരളത്തില്‍ തിരഞ്ഞെടുപ്പ്. മേയ് 23 ന് ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
കാശ്മീരിലും ബംഗാളിലും പരക്കെ ആക്രമണം. ബംഗാളിൽ മാധ്യമപ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം
അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്. മൂന്ന് മണി വരെയുള്ള കണക്കനുസരിച്ച് ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 50 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി.
മധ്യപ്രദേശിൽ അച്ഛന് അന്ത്യകർമ്മങ്ങൾ ചെയ്ത ശേഷം നേരെ പോളിങ് ബുത്തിലെത്തി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർ എല്ലാവരുടേയും ശ്രദ്ധ നേടി.
ബാരക്പോരിറില് പോളിങ് ബൂത്തിന് നേരെ ബോംബാക്രമണം, ആര്‍ക്കും പരുക്കില്ല
ഗ്രനേഡ് ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല
കശ്മീരിലെ പുല്‍വാമയില്‍ പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ബംഗാളിലെ ബാരക്പോറില് നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി
പശ്ചിമ ബംഗാളിലും കശ്മീരിലും അക്രമസംഭവങ്ങള്‍ അരങ്ങേറി
പശ്ചീിമ ബംഗാളില്‍ ചിലയിടങ്ങളില്‍ വോട്ടിങ് മെഷീന് തകരാറിലായി
വോട്ടിങ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ വന്‍ നിരയാണ് പോളിങ് ബൂത്തുകളില്‍ കാണാനാവുന്നത്
ഉത്തര്‍പ്രദേശില്‍ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
അഞ്ചാ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലാണ്
കേന്ദ്രന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും മത്സരിക്കുന്നതും ഇന്നാണ്
പശ്ചിമബംഗാളിലെ 8ഉം മധ്യപ്രദേശിലെ 7ഉം, മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.