ശോഭാ സുരേന്ദ്രനെ സ്വീകരിക്കാന്‍ പടക്കത്തിന് തീക്കൊളുത്തി; വാഴത്തോട്ടം കത്തി നശിച്ചു

ശോഭാ സുരേന്ദ്രന്റെ പ്രചരണം പ്രമാണിച്ച് വന്‍ സ്വീകരണമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പദ്ധതി ഇട്ടിരുന്നത്

വര്‍ക്കല: പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കത്തിച്ച പടക്കത്തിലെ തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു. സമീപത്തെ ഗോഡൗണിലേയ്ക്ക് പടരും മുന്‍പേ തീ അണയ്ക്കാന്‍ കഴിഞ്ഞത് കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. തച്ചന്‍കോണത്ത് നല്‍കിയ സ്വീകരത്തിനിടെയാണ് അണികള്‍ പടക്കം പൊട്ടിച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചരണം പ്രമാണിച്ച് വന്‍ സ്വീകരണമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പദ്ധതി ഇട്ടിരുന്നത്. അതിനായി ആയിരക്കണക്കിന് രൂപയുടെ പടക്കങ്ങളും വാങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥി ശഭാ സുരേന്ദ്രന്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ പടക്കത്തിന് തീ കൊടുത്തു. പടക്കത്തില്‍ നിന്നുള്ള തീ ക്ഷേത്ര പുരയിടത്തിലെ ഉണങ്ങിക്കിടന്ന വാഴത്തോട്ടത്തിലേയ്ക്ക് പടരുകയായിരുന്നു.

സ്വീകരണം കഴിഞ്ഞ് സ്ഥാനാര്‍ത്ഥിയും അണികളും മടങ്ങിയതോടെ തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Farm field caught fire after bjp workers celebrating with firecrackers

Next Story
ശബരിമല അക്രമം; എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജാമ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com