Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ഇരട്ടവോട്ടുകള്‍ 38,586 മാത്രം; വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടർ പട്ടികയിൽ 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച രേഖകൾ തള്ളിക്കൊണ്ടാണ് കമ്മിഷൻ കോടതിക്ക് ഇരട്ട വോട്ടുകളുടെ കണക്ക് സമർപ്പിച്ചത്

pension-distribution-during-postal-vote-in-kayamkulam-476395
Voters Election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38,586 ഇരട്ട വോട്ടുകൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. വോട്ടർ പട്ടികയിൽ 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച രേഖകൾ തള്ളിക്കൊണ്ടാണ് കമ്മിഷൻ കോടതിക്ക് ഇരട്ട വോട്ടുകളുടെ കണക്ക് സമർപ്പിച്ചത്.

രാഷ്ട്രീയ പാർട്ടികൾ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിൽ നിന്നുമായി ഇന്നലെ വരെ സമർപ്പിച്ച 3,16, 671 വോട്ടുകൾ പരിശോധിച്ചെന്നും ഇതിൽ 38586 എണ്ണത്തിൽ മാത്രമാണ് ഇരട്ടിപ്പ് കണ്ടെത്തിയതെന്നും കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഒരാൾ ഒന്നിലധികം വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായും കമ്മിഷൻ അറിയിച്ചു. ചുമതലപ്പെട്ട ബൂത്ത് ഓഫീസർമാർ വോട്ടുകൾ നേരിട്ട് പരിശോധിച്ച് പട്ടിക തയ്യാറാക്കും. ഈ പട്ടിക വോട്ടർ പട്ടികക്കൊപ്പം പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും. ഒന്നിലധികം വോട്ട് ചെയ്യാൻ ആരെങ്കിലും എത്തിയാൽ സാമഗ്രികൾ പിടിച്ചെടുക്കുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും കമ്മിഷൻ അറിയിച്ചു. കേസിൽ ചീഫ് ജസ്റ്റിസ് എസ്. മണി കുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബഞ്ച് ബുധനാഴ്ച വിധി പറയും.

വോട്ടർ പട്ടികയിൽ 3,24,441 ഇരട്ട വോട്ടർമാരും 1,09,601 വ്യാജ വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തല കോടതിയെ ബോധിപ്പിച്ചത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകീട്ട്‌ ഏഴിന് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. നക്‌സൽ ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകീട്ട്‌ ആറ് വരെയായിരിക്കും പ്രചാരണം. ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Fake vote assembly election voters list

Next Story
യൂദാസ് യേശുക്രിസ്‌തുവിനെ ഒറ്റിക്കൊടുത്ത പോലെ എൽഡിഎഫ് കേരളത്തെ ചതിച്ചു: നരേന്ദ്ര മോദി
The moderation of comments is automated and not cleared manually by malayalam.indianexpress.com