scorecardresearch
Latest News

എക്‌സിറ്റ് പോളുകള്‍ തെറ്റ്, ഓസ്‌ട്രേലിയയില്‍ പിഴച്ചത് 56 പോളുകള്‍: കാത്തിരിക്കാമെന്ന് ശശി തരൂര്‍

മോദി ഭരണം തുടരുമെന്ന സൂചന നല്‍കി രാജ്യത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2014 ലെ പോലെ മോദി തരംഗം രാജ്യത്ത് ഇല്ലെങ്കിലും എന്‍ഡിഎ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്

Shashi Tharoor, ശശി തരൂർ,Congress, കോണ്‍ഗ്രസ്,Rahul Gandhi,രാഹുല്‍ ഗാന്ധി, Priyanka Gandhi, ie malayalam,

തിരുവനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഡോ. ശശി തരൂര്‍. ഇന്നലെ വൈകിട്ടോടെയാണ് മാധ്യമങ്ങളും ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടത്. ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇതോടെയാണ് എക്‌സിറ്റ് പോളിനെ തള്ളി ശശി തരൂര്‍ എംപി രംഗത്തെത്തിയത്.

കഴിഞ്ഞ ആഴ്ച്ച ഓസ്ട്രേലിയയില്‍ 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റായി വന്നതെന്നും മേയ് 13 ന് യഥാര്‍ത്ഥ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Read More: Lok Sabha Election Exit Poll Results: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

‘എക്സിറ്റ് പോള്‍ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച്ച 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല,പലപ്പോഴും അങ്ങനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവാരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കും.’ ശശി തരൂര്‍ പറയുന്നു.

മോദി ഭരണം തുടരുമെന്ന സൂചന നല്‍കിയാണ് രാജ്യത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2014 ലെ പോലെ മോദി തരംഗം രാജ്യത്ത് ഇല്ലെങ്കിലും എന്‍ഡിഎ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.

ടൈംസ് നൗ വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് എന്‍ഡിഎയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവര്‍ 104 സീറ്റുകളും സ്വന്തമാക്കുമെന്നും ടൈംസ് നൗ പ്രവചനം. റിപ്പബ്ലിക് സീവോട്ടര്‍ സര്‍വേപ്രകാരം എന്‍ഡിഎ 287 സീറ്റുകള്‍ സ്വന്തമാക്കും. യുപിഎ 129ഉം മറ്റുള്ളവര്‍ 127ഉം സീറ്റുകള്‍ സ്വന്തമാക്കുമെന്നും പറയുന്നു.

ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രകാരം മധ്യപ്രദേശില്‍ ബിജെപി 27 സീറ്റുകളും കോണ്‍ഗ്രസ് രണ്ട് സീറ്റും ജയിക്കും. കഴിഞ്ഞ തിരഞ്ഞെുപ്പില്‍ ബിജെപി 27 സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്. എന്‍ഡിഎ 242 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുളളൂവെന്ന് ദ നേതാ-ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനം. യുപിഎ 164 സീറ്റുകളില്‍ ജയിക്കുമെന്നും ന്യൂസ് എക്സ് പറയുന്നു. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം 43 സീറ്റില്‍ ജയിക്കുമെന്നും പ്രവചനം.

ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലം പ്രകാരം എന്‍ഡിഎ 336 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് കനത്ത പരാജയമാണ് ചാണക്യ പ്രവചിക്കുന്നത്. യുപിഎ 91 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുള്ളൂവെന്ന് ചാണക്യ എക്സിറ്റ് പോള്‍ പറയുന്നു.

Also Read: Elections 2019, Exit Polls: കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേ ഫലങ്ങളും

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Exit polls are all wrong says shashi tharoor258996

Best of Express