സൈനിക ക്യാംപിലെ മോശം ഭക്ഷണത്തിനെതിരെ വീഡിയോ ഇറക്കിയ ജവാന്‍ മോദിക്കെതിരെ മത്സരിക്കും

സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ ജവാന്‍

Lok Sabha Election 2019, Narendra Modi, Varanasi,

വരാണസി: ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ നിന്നും മത്സരിക്കും. മോശം ഭക്ഷണം നല്‍കിയത് പരസ്യമാക്കിയതിനെ തുടര്‍ന്ന് ബിഎസ്എഫിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് കാണിച്ചായിരുന്നു തേജ് ബഹദൂര്‍ യാദവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഇദ്ദേഹത്തിന്റെ വീഡിയോ അന്ന് വൈറലായി മാറുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്നും മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നെങ്കിലും സ്വതന്ത്രനായാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിക്കുകയോ തോല്‍ക്കുകയോ അല്ല തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

‘സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ജവാന്മാരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല,’ തേജ് പറഞ്ഞു. ജനുവരി 2017ലാണ് സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞ് തേജ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Ex bsf jawan who complained about bad food to contest against modi from varanasi

Next Story
‘വന്നാലും വന്നില്ലേലും വേഗം പറയണം’; വയനാട്ടില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്pk Kunjalikutty, കുഞ്ഞാലിക്കുട്ടി, Muslim League, മുസ്ലിം ലീഗ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com