scorecardresearch

‘വോട്ടിങ് മെഷീനുകള്‍ ഹോട്ടലിലേക്ക് കടത്തിയത് കുട്ടികളെ ഉപയോഗിച്ച്’; ആരോപണം ഉയര്‍ത്തി തേജസ്വി യാദവ്

രാജ്യത്ത് പലയിടങ്ങളിലും സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുന്നുണ്ട്

Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Bihar, ബിഹാര്‍ Electronic Voting Machine, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, tejaswi yadav, തേജസ്വി യാദവ്, ie malayalam, ഐഇ മലയാളം

പട്ന: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. ഇവിഎം മെഷീനുകല്‍ തലയിലേന്തി നടക്കുന്ന കുട്ടികളുടെ ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചാണ് തേജസ്വിയുടെ വിമര്‍ശനം. രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ കൊണ്ടു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ബാലവേലയിലൂടെയാണ് ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോവുന്നത്. നിയമത്തിന് എതിരായി രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളിണ് മെഷീനുകള്‍ കടത്തുന്നത്,’ തേജസ്വി ട്വീറ്റ് ചെയ്തു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മെഷീനുകള്‍ മുസാഫര്‍പൂരിലെ ഹോട്ടലിലേക്കാണ് കൊണ്ടു പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേസ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനിടയിലാണ് ബിഹാറിലും ക്രമക്കേട് ആരോപിക്കപ്പെടുന്നത്.

ഉത്തര്‍പ്രദേശിലെ മീററ്റിലും റായ്ബറേലിയിലും സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുന്നുണ്ട്. സോണിയ ഗാന്ധി മത്സരിക്കുന്നത് ഇവിടെയാണ്. ചണ്ഡിഗഢിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാവലുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ വോട്ടിങ് മെഷീനുകള്‍ കടത്തുന്നത് കണ്ടതായി ഡിഎംകെ നേതാവ് എം കനിമൊഴി ആരോപിച്ചു. ഇവിടെയാണ് കനിമൊഴി മത്സരിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് പുറത്ത് നിന്നും മെഷീനുകള്‍ എത്തിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ട്രോങ് റൂമുകളുടെ പുറത്ത് കാവല്‍ നില്‍ക്കണമെന്നും വോട്ടെണ്ണല്‍ ദിനം ഇവിഎമ്മുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും, രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടെണ്ണല്‍ ദിനത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുളളവര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മാ​റ്റു​ന്ന​തി​ന്‍റെ നി​ര​വ​ധി വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്നതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുളളവര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ബി​ഹാ​റി​ലെ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ്റൂ​മി​നു സ​മീ​പ​ത്തു​നി​ന്ന് ഒ​രു ലോ​റി ഇ​വി​എ​മ്മു​ക​ൾ​ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ട്വി​റ്റ​റി​ലാ​ണ് വീ​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ചി​ല വീ​ഡി​യോ​യി​ൽ മെ​ഷീ​നു​ക​ൾ ക​ട​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്പോ​ൾ, ചി​ല​തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഡി​ക്കി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചാ​ന്ദൗ​ളി​യി​ൽ​ നി​ന്നുളള വീ​ഡി​യോ​യി​ൽ, ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി ഒ​രു ക​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന​താ​യി കാ​ണാം. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ കാ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് കാ​ണാ​ൻ ക​ഴി​യു​ക.

മ​റ്റൊ​രു വീ​ഡി​യോ​യി​ൽ, മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ അ​റി​യി​ക്കാ​തെ കൊ​ണ്ടു​വ​ന്നു എ​ന്ന് ഒ​രു പ്ര​വ​ർ​ത്ത​ക​ൻ ആ​രോ​പി​ച്ചു. ഗാ​സി​പ്പൂ​രി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മാ​റ്റി​വ​ച്ച​താ​യി മ​ഹാ​സ​ഖ്യ സ്ഥാ​നാ​ർ​ഥി അ​ഫ്സ​ൽ അ​ൻ​സാ​രി ആ​രോ​പി​ച്ചു. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

വോ​ട്ടിം​ഗ മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​സം​ഭ​വം. എ​ക്സി​റ്റ് പോ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ളാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Evms transported by child labour tejashwi yadav