Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

തിരഞ്ഞെടുപ്പ് സംഭാവനയുടെ വിവരങ്ങള്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം: സുപ്രീം കോടതി

സംഭാവനയെ കുറിച്ചുളള വിവരം മെയ് 30നകം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി

Rebel MLA Congress MLA Karnataka

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കൊണ്ട് വന്ന തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം തത്കാലം നിര്‍ത്തലാക്കേണ്ടെന്ന് സുപ്രീം കോടതി വിധി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ബോണ്ട് വഴി കിട്ടുന്ന സംഭാവനയെ കുറിച്ചുളള വിവരം മെയ് 30നകം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മെയ് 15 വരെ കിട്ടുന്ന സംഭാവനയുടെ വിവരങ്ങളാണ് നല്‍കേണ്ടത്.

ഈ വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധിച്ചു. കേസ് വിശദമായി പിന്നീട് പരിഗണിക്കും. സിപിഎം ഉൾപ്പടെയുള്ള പാർട്ടികളാണ് ഹര്‍ജി സമർപ്പിച്ചത്. വാദം കേള്‍ക്കുന്നതിനിടെ സുതാര്യതയല്ല അടിസ്ഥാനമാക്കേണ്ടതെന്ന് അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.

‘എന്റെ അഭിപ്രായത്തില്‍ വോട്ടര്‍മാര്‍ക്ക് സ്ഥാനാർഥികളെ അറിയാനുളള അവകാശമുണ്ട്. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളുടെ പണം എവിടെ നിന്നാണ് വരുന്നതെന്ന് എന്തിനാണ് അറിയുന്നത്,’ കെ.കെ.വേണുഗോപാല്‍ പറഞ്ഞു.

മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തിരഞ്ഞെടുപ്പ് ബോണ്ട് എന്നാണ് പരാതി. ബോണ്ട് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകൾ ദുരൂഹമാണെന്നും ഹർജിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ രീതി തുടരാൻ അനുവദിക്കണമെന്ന് അന്തിമ വാദത്തിൽ കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബോണ്ടുകളെ പൂർണ്ണമായും എതിർത്തുകൊണ്ടുള്ള നിലപാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് തിരുത്തിയിരുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Electoral bonds stay top court asks parties to submit funding details

Next Story
കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു: ശരദ് പവാര്‍sharad pawar, modi, Sharad Pawar on Rafale remarks
The moderation of comments is automated and not cleared manually by malayalam.indianexpress.com