/indian-express-malayalam/media/media_files/uploads/2019/04/Elections-2019-Prakash-Raj-daughter-Pooja.jpg)
"അച്ഛന്റെ രാഷ്ട്രീയപ്രവേശം എന്നത് പെട്ടന്ന് ഒരു ദിവസം സംഭവിച്ചതല്ല, വളരെ നാളുകളായി അദ്ദേഹം എടുക്കുന്ന നിലപാടുകളുടെ തുടര്‍ച്ചയിലാണ് അത് സംഭവിച്ചത്. പുതുവര്‍ഷദിനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച കാര്യം അദ്ദേഹം ഞങ്ങളെ അറിയിച്ചത്. അദ്ദേഹം ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അതിന് കൃത്യമായൊരു പ്ലാൻ ഉണ്ടാവും എന്ന് ഞങ്ങൾക്ക് അറിയാം. കുടുംബവും അദ്ദേഹത്തിന്റെ തീരുമാനത്തിന് ഒപ്പം ചേര്‍ന്നു," അച്ഛന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് മകള്‍ പൂജാ പ്രകാശ് രാജ് പറയുന്നതിങ്ങനെ.
പ്രകാശ് രാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒക്കെ സജീവമായി പ്രവര്‍ത്തിക്കുന്ന പൂജ, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ-പി ആര്‍ ടീമിന്റെ മേല്‍നോട്ടം വഹിക്കുകയാണ്.
"ഒരു ടീം ഉണ്ട് ഞങ്ങള്‍ക്ക്. ഫേസ്ബുക്ക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മാനേജ് ചെയ്യുക. വീഡിയോകള്‍ നിര്‍മ്മിക്കുക. ക്യാമ്പൈനില്‍ ഒപ്പം യാത്ര ചെയ്താണ് ഞങ്ങള്‍ അത് ചെയ്യുന്നത്. എന്റെ അമ്മയും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്"
മറ്റുള്ള മത്സരാർത്ഥികളിൽ നിന്ന് പ്രകാശ് രാജ് എന്ന മത്സരാർത്ഥിയെ വ്യത്യസ്തനാക്കുന്നത് എന്താണെന്ന ചോദ്യത്തിന്, "അദ്ദേഹത്തിന്റെ ധൈര്യം," എന്നാണ് പൂജ ഉത്തരം നൽകുന്നത്. "പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കും, ആർക്കും അതിൽ നിന്നും അദ്ദേഹത്തെ മാറ്റാൻ കഴിയില്ല. ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും എന്ന് അദ്ദേഹം വിശ്വസിക്കുന്നു," പൂജ കൂട്ടിച്ചേർക്കുന്നു.
Read more: ഇത് അഭിനയമല്ല; രാഷ്ട്രീയത്തിലേക്കുള്ള യാത്രയെ കുറിച്ച് പ്രകാശ് രാജ്
"ഞങ്ങൾ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുകയാണ്. അദ്ദേഹത്തെ ഞങ്ങൾക്ക് അറിയാം. അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഞങ്ങൾ ഒന്നിച്ചുണ്ട്. പൂർണമായും അദ്ദേഹത്തെ വിശ്വസിക്കുന്നു. അദ്ദേഹം ഔട്ട് സ്പോക്കൺ ആയതുകൊണ്ട് ഏറെ ശത്രുക്കൾ ഉണ്ടാവുന്നുണ്ട്. ആളുകൾ ചോദിക്കാറുണ്ട്, ഭയമില്ലേ ഈ പ്രതികരണങ്ങളിൽ എന്ന്. അദ്ദേഹം തന്റെ റിയാക്ഷനും റെവല്യൂഷനും തുടങ്ങിവയ്ക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്," പൂജ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us