മോദി വാരാണസിയില്‍ നിന്ന് മത്സരിക്കും, അമിത് ഷാ ഗാന്ധിനഗറില്‍ സ്ഥാനാര്‍ത്ഥി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

ന്യൂഡൽഹി: ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ബി.ജെ.പിയുടെ ആദ്യസ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലക്നൗവില്‍ നിന്നും നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും മത്സരിക്കും. Read More

‘താമര വിരിയുമോ?’; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Lok Sabha Election 2019: ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാണമെന്ന ആവശ്യവുമായി വിവിധ നേതാക്കള്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ നീണ്ടുപോകുകയായിരുന്നു. രാത്രി ഏഴിന് നടന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. Read More

തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയമാക്കണമെന്ന് ആര്‍എസ്എസ്.

കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം. ശബരിമല യുവതീ പ്രവേശനവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും തിരഞ്ഞെടുപ്പില്‍ ഉന്നയിക്കണമെന്നാണ് ആര്‍എസ്എസ് നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ളയും യോഗത്തില്‍ പങ്കെടുത്തു Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കോ-ലീ-ബി പ്രസ്താവന പരാജയം സമ്മതിക്കുന്നതിന്റെ തെളിവാണെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.  Read More

ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎസില്‍ നിന്ന് ഉടന്‍ രാജിവയ്ക്കുമെന്നും സൂചനയുണ്ട്. Read More

കഴുത്തില്‍ കിടന്നിരുന്ന മാല ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിയിച്ചു; പ്രിയങ്കക്കെതിരെ സ്മൃതി ഇറാനി

ലക്‌നൗ: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ കഴുത്തില്‍ കിടന്നിരുന്ന മാല ഊരി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക അണിയിച്ചതാണ് വിമര്‍ശനത്തിന് കാരണം. Read More

സംസ്ഥാനത്ത് ബിജെപി – സിപിഎം ധാരണയെന്ന് രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: സംസ്ഥാനത്ത് യഥാർഥത്തില്‍ നടക്കുന്നത് ബിജെപി – സിപിഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ധാരണ മറച്ചുവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നുണപ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല കാസര്‍ഗോഡ് പറഞ്ഞു. സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയതായി കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. Read More
 

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ