scorecardresearch

Latest News

ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി; 140 മണ്ഡലങ്ങളിലും സൂക്ഷ്‌മപരിശോധനയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം

പട്ടികയില്‍ ആവര്‍ത്തനം സംഭവിക്കുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ മനഃപൂര്‍വമായ അനാസ്ഥയോ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കും

Kerala Assembly Election 2021, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, bogus voting, Bogus voting, കള്ളവോട്ട്, State Election Comminssion, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, State Election Comminssion action on bogus vote, ഇരട്ടവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി, Ramesh Chennithala,  രമേശ് ചെന്നിത്തല, Pinarayi vijayan, പിണറായി വിജയൻ, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ഒഴിവാക്കാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. 140 മണ്ഡലങ്ങളിലും വോട്ടർപട്ടിക കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് നല്‍കി. ഓരോ മണ്ഡലത്തിലെയും പട്ടികയില്‍ സമാനമായ എന്‍ട്രികള്‍ പരിശോധിക്കണം. ഇലക്ടറല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ടീമുകള്‍ രൂപീകരിച്ച് 25 നകം നടപടികള്‍ പൂര്‍ത്തിയാക്കണം.

സമാനമായതും സംശയമുളവാക്കുന്നതുമായ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ എറോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കല്‍ എറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിക്കണം. ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്ത് തലത്തില്‍ തയാറാക്കി ബിഎല്‍ഒമാര്‍ക്ക് നല്‍കണം. ഫീല്‍ഡ് തലത്തില്‍ കര്‍ശന പരിശോധന നടത്തി യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്താനും നിര്‍ദേശമുണ്ട്.

വോട്ടര്‍സ്ലിപ്പ് വിതരണത്തിനൊപ്പം പ്രസ്തുത നടപടികള്‍ സ്വീകരിക്കാനാണ് പറഞ്ഞിട്ടുള്ളത്. വോട്ടര്‍മാര്‍ക്ക് യഥാര്‍ഥ എന്‍ട്രി ഉപയോഗിച്ച് ഒരു തവണ മാത്രമേ വോട്ട് ചെയ്യാനാകൂയെന്നതില്‍ ബോധവല്‍ക്കരണം നടത്തണം.

Read Also: കോണ്‍ഗ്രസ്- ബിജെപി ധാരണ, എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ലാത്തത് ഇതിന് തെളിവ്: മുഖ്യമന്ത്രി

ബിഎല്‍ഒമാര്‍ കണ്ടെത്തുന്ന ആവര്‍ത്തനം അവര്‍ക്ക് നല്‍കിയിട്ടുള്ള സമാന വോട്ടര്‍മാരുടെ പട്ടികയില്‍ രേഖപ്പെടുത്തി 30ന് മുമ്പ് വരണാധികാരികൾക്കു കൈമാറണം. വരണാധികാരികള്‍ ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും.

ഇരട്ടവോട്ട് തടയുന്നതിനായി ഇത്തരത്തിലുള്ള വോട്ടര്‍മാരുടെ പട്ടിക വോട്ടിങ് ദിനത്തില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ പ്രത്യേകം അടയാളപ്പെടുത്തും. പ്രിസൈഡിങ് ഓഫീസര്‍മാരുടെ ഹാന്‍ഡ് ബുക്കിലെ 18-ാം അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുള്ള എഎസ്ഡി (ആബ്സന്റിഷിഫ്റ്റഡ്, ഡൂപ്ലിക്കേറ്റ്/, ഡെത്ത്) വോട്ടര്‍മാരുടെ പ്രക്രിയ അനുസരിച്ചാകും നടപടികള്‍. ഈ പട്ടികയിലുള്ള വോട്ടര്‍മാർ വോട്ട് ചെയ്തുകഴിഞ്ഞാൽ, വിരലില്‍ പതിപ്പിച്ച മഷി ഉണങ്ങിയ ശേഷം മാത്രമേ ബൂത്തില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കൂ.

പട്ടികയില്‍ കൂടുതല്‍ അപാകതകളുള്ള ബൂത്തുകള്‍ സിസിടിവി/ വെബ്‌കാസ്റ്റിങ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ആ ബൂത്തുകൂടി ഉള്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Read Also: മുഖ്യമന്ത്രിക്ക് വിശ്വാസികള്‍ മാപ്പ് നല്‍കില്ല, പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കരുത്: എ.കെ.ആന്റണി

എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സമാനതയുള്ള വോട്ടര്‍മാരുടെ പട്ടിക നല്‍കണം. പോളിങ് ഏജന്റ് പരാതിപ്പെട്ടില്ലെങ്കിലും വോട്ടറെ തിരച്ചറിയേണ്ടത് പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആള്‍മാറാട്ടം കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും. പട്ടികയില്‍ ആവര്‍ത്തനം സംഭവിക്കുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ, മനഃപൂര്‍വമായ അനാസ്ഥയോ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും വരണാധികാരികളും മേല്‍നോട്ടം വഹിക്കണം. ഇതുസംബന്ധിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ മുപ്പതിനകം സമര്‍പ്പിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Election commission takes action against bogus voting kerala assembly election473941