റെയിൽവേ ടിക്കറ്റിലും എയർ ഇന്ത്യയുടെ ബോഡിങ് പാസിലും മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. റെയിൽവേ മന്ത്രാലയത്തോടും വ്യോമയാന മന്ത്രാലയത്തോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു. മാർച്ച് 10ന് തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിന് ശേഷവും മോദിയുടെ ചിത്രം ഇത്തരത്തിൽ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപ്പെടൽ.

മാർച്ച് 27ന് ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എയർ ഇന്ത്യയും മോദിയുടെ ചിത്രമുള്ള ബോർഡിങ് പാസുകൾ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു.

അതേസമയം പെരുമാറ്റചട്ടത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു കഴിഞ്ഞ ദിവസം റെയിൽവേയിൽ നടന്നത്. കാത്ഗോദാം ശതാബ്ദി എക്സ്പ്രസിൽ ചായ കൊടുത്തത് മോദിയുടെ ചിത്രം പതിച്ച പേപ്പർ ഗ്ലാസിലായിരുന്നു. ഇതിന് പുറമെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ മേം ഭി ചൗക്കിദാർ എന്നതും കപ്പിൽ എഴുതിയിട്ടുണ്ട്. ഒരു എൻജിയോ സ്പോൺസർ ചെയ്തതാണ് ഇതെന്നുള്ള വാദമാണ് അധികൃതർ നൽകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ