/indian-express-malayalam/media/media_files/uploads/2019/02/yogi-adityanath-759.jpg)
New Delhi: Uttar Pradesh Chief Minister Yogi Adityanath addresses the Jagran forum on the 75th anniversary of Dainik Jagran newspaper, in New Delhi, Friday, Dec. 07, 2018. (PTI Photo/Manvender Vashist)(PTI12_7_2018_000118B)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിനാലാണ് നടപടി. യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറ് മുതലാണ് വിലക്ക് നിലവില്‍ വരിക. വിലക്ക് കാലയളവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ റാലികളിലോ ഇരുവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ല.
BREAKING: EC censures Yogi Adityanath & Mayawati for their remarks. Bars Yogi from campaigning for 3 days and Mayawati for 2 days starting 6am on April 16 @IndianExpress
— Ritika Chopra (@KhurafatiChopra) April 15, 2019
സഹാരൻപൂരിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്.
Read More: ചൗക്കിദാറിന്റെ നാടകം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ രക്ഷിക്കില്ല: മായാവതി
മീ​റ​റ്റി​ലെ റാ​ലി​യി​ലാ​ണ് യോ​ഗി "​അ​ലി’, "​ബ​ജ്രം​ഗ്ബ​ലി’ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. അ​ലി​യും (ഇ​സ്ലാ​മി​ലെ നാ​ലാം ഖ​ലീ​ഫ) ബ​ജ്രം​ഗ്ബ​ലി​യും (ഹ​നു​മാ​ൻ) ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സം​ഗം. ഇ​തു ഹി​ന്ദു-​മു​സ്ലിം വേ​ർ​തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണെ​ന്ന് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കാ​ര​ണം​ കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.