Latest News

‘ഇത്ര പോരാ, കാര്യങ്ങള്‍ ഉഷാറാക്കണം’; ശശി തരൂരിനായി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഏകോപനത്തിലും വിട്ടുവീഴ്ച പാടില്ലെന്നും പ്രചാരണം ഊര്‍ജിതമാക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി

mahesh nair, election 2019

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനായി പ്രചാരണം ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ബൂത്ത് തലം മുതല്‍ പ്രചാരണം ശക്തമാക്കണമെന്ന് അവലോകന യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രചാരണ ചുമതല മുകുള്‍ വാസ്‌നിക്കും മുല്ലപ്പള്ളി രാമചന്ദ്രനും വഹിക്കും.

Read More: ‘ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ’; ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

പ്രചാരണ ചുമതലയുള്ള മറ്റ് നേതാക്കളുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഏകോപനത്തിലും വിട്ടുവീഴ്ച പാടില്ലെന്നും പ്രചാരണം ഊര്‍ജിതമാക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. ഏകോപനത്തില്‍ വീഴ്ച പാടില്ല. ബൂത്ത് തലത്തില്‍ മികച്ച രീതിയില്‍ തന്നെ പ്രചാരണം നടക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More: പ്രചരണങ്ങളില്‍ പാളിച്ചയില്ല, ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ല: കെ.സി വേണുഗോപാല്‍

അതേസമയം, അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരം മണ്ഡലത്തില്‍ യാതൊരു അസ്വാരസ്യങ്ങളില്ലെന്നും പ്രചാരണം നന്നായി നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് ശശി തരൂര്‍ മികച്ച വിജയം സ്വന്തമാക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Election campaign thiruvanathapuram congress udf shashi throor lok sabha election

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express