തിരുവനന്തപുരം: ഞായറാഴ്ച റീപോളിങ് നടക്കുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളില്‍ ഇന്ന് പരസ്യ പ്രചരണം. മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ഇന്ന് പ്രചാരണത്തിനിറങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്ഥലത്തില്ലാത്തതിനാല്‍ ഇടത് നേതാക്കളായിരുന്നു വോട്ട് അഭ്യര്‍ഥിക്കുക. ഞായറാഴ്ച റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ ഇന്ന് വൈകീട്ട് വരെ പരസ്യ പ്രചരണം നടത്താന്‍ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അനുമതി നല്‍കിയിട്ടുണ്ട്. കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് ഞായറാഴ്ച റീപോളിങ് നടക്കുന്നത്.

Read More: കള്ളവോട്ട് നടന്ന നാല് ബൂത്തുകളില്‍ ഞായറാഴ്ച്ച റീപോളിങ്

കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍ 69,70 ബൂത്തുകള്‍, കണ്ണൂര്‍ ലോക്സബാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്തിലും ആണ് ഞായറാഴ്ച റീപോളിങ്. കഴിഞ്ഞ ദിവസമാണ് നാല് ബൂത്തുകളിൽ റീപോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്.

കല്യാശേരിയിലെ 19,69,70 ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലും റീപോളിങ് നടത്തിയേക്കുമെന്ന് നേരത്തേ സൂചന പുറത്ത് വന്നിരുന്നു. രാജ്യത്ത് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഞായറാഴ്ചയാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തിയിരുന്നു.

Read More Election News

റീപോളിങിനെ സ്വാഗതം ചെയ്യുന്നതായി കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യണമെന്നും മന്ത്രി ഇ.പി.ജയരാജനും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ശരിയായ നടപടിയാണെന്ന് ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറും പറഞ്ഞു.

കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ പല ബൂത്തുകളിലും റീപോളിങ് നടത്തണമെന്ന് മുന്നണികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും മുസ്ലീം ലീഗുമാണ് കള്ളവോട്ട് ആരോപണത്തിൽ കുടുങ്ങിയത്. ഞായറാഴ്ച നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പോടെ രാജ്യത്ത് വിധിയെഴുത്ത് അവസാനിക്കും. മേയ് 23 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook