Latest News

വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതി: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള മോദിയുടെ പ്രസ്താവനയാണ് വിവാദമായത്.

narendra modi,നരേന്ദ്രമോദി, election commission,തിരഞ്ഞെടുപ്പ് കമ്മീഷന്‍, narendra modi wardha speech,മോദി വയനാട്, rahul gandhi, modi wayanad comments, modi wayanad remarks, modi poll code violation, model code of conduct, lok sabha elections, indian express

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദി വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതിയിലാണ് മോദിക്ക് ക്ലീന്‍ചിറ്റ് ലഭിച്ചത്. മോദി വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന ബിജെപി റാലിയിലെ മോദിയുടെ പ്രസംഗമണ് ആരോപണത്തിന് ആധാരം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള മോദിയുടെ പ്രസ്താവനയാണ് വിവാദമായത്.

വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ ഭൂരിപക്ഷത്തെ അപമാനിക്കുകയാണ്. ഭൂരിപക്ഷ വിഭാഗം അധികമുള്ളിടത്ത് മത്സരിക്കാന്‍ ഭയക്കുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായിടത്ത് മത്സരിക്കുന്നെന്നായിരുന്നു മോദിയുടെ പ്രസംഗം.

അതേസമയം, പ്രധാനമന്ത്രിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും ഇതാദ്യമായാണ് പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

Read More: വരന്‍ കല്യാണ പന്തലില്‍ ഇരുന്ന് പബ്ജി കളിച്ചു, അമ്പരന്ന് വധു-വീഡിയോ

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Ec gives clean chit to pm modi over wardha speech about rahul gandhi and wayanad

Next Story
കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെ; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പിnk premachandran, Sabarimala Bill, Sabarimala Women Entry
The moderation of comments is automated and not cleared manually by malayalam.indianexpress.com