ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് പുറത്ത് നിന്നും മെഷീനുകള്‍ എത്തിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. സ്ട്രോങ് റൂമുകളുടെ പുറത്ത് കാവല്‍ നില്‍ക്കണമെന്നും വോട്ടെണ്ണല്‍ ദിനം ഇവിഎമ്മുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും, രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടെണ്ണല്‍ ദിനത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുളളവര് ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. വോട്ടിംഗ് മെഷീനുകൾ മാറ്റുന്നതിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുളളവര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Without any comment, an EVM video from Chandauli, UP.
pic.twitter.com/Gmwj638mdo— Ravi Nair (@t_d_h_nair) May 20, 2019
ബിഹാറിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ്റൂമിനു സമീപത്തുനിന്ന് ഒരു ലോറി ഇവിഎമ്മുകൾകഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ട്വിറ്ററിലാണ് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത്. ചില വീഡിയോയിൽ മെഷീനുകൾ കടകളിൽ സൂക്ഷിക്കുന്പോൾ, ചിലതിൽ സ്വകാര്യ വാഹനങ്ങളുടെ ഡിക്കിയിൽ സൂക്ഷിച്ചിരിക്കുകയാണ് വോട്ടിംഗ് മെഷീനുകൾ. ഉത്തർപ്രദേശിലെ ചാന്ദൗളിയിൽ നിന്നുളള വീഡിയോയിൽ, ഒരു കൂട്ടം ആളുകൾ വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും വാഹനത്തിൽനിന്ന് ഇറക്കി ഒരു കടയിൽ സൂക്ഷിക്കുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ വോട്ടിംഗ് മെഷീനുകൾ കാറിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് കാണാൻ കഴിയുക.
WOAH!
WATCH MGB candidate from Gazipur confronting POLICE on EVM safety.
He alleges that a truck full of EVMs was spotted. He is now sitting on dharna outside the counting centre. His demand is that instead of CISF, BSF must protect EVMs.
Watch this space for more. pic.twitter.com/kpYLbyPc73
— SaahilMurli Menghani (@saahilmenghani) May 20, 2019
മറ്റൊരു വീഡിയോയിൽ, മധ്യപ്രദേശിലെ ഝാൻസിയിൽ വോട്ടിംഗ് മെഷീനുകൾ സ്ഥാനാർഥികളെ അറിയിക്കാതെ കൊണ്ടുവന്നു എന്ന് ഒരു പ്രവർത്തകൻ ആരോപിച്ചു. ഗാസിപ്പൂരിൽ വോട്ടിംഗ് മെഷീനുകൾ മാറ്റിവച്ചതായി മഹാസഖ്യ സ്ഥാനാർഥി അഫ്സൽ അൻസാരി ആരോപിച്ചു. വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്താൻ ബിജെപി ശ്രമിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത്.
വോട്ടിംഗ മെഷീനിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതായിരുന്നു ഈ സംഭവം. എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നതിനു വേണ്ടി പുറത്തു വിടുന്ന കണക്കുകളാണെന്നാണ് പ്രതിപക്ഷ വിമർശനം.