ന്യൂ​ഡ​ൽ​ഹി: തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി​ വ​രു​ത്തി​ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തി​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കാനാവില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. തിര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ 48 മ​ണി​ക്കൂ​റി​നു മു​ൻ​പ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്ക​ണ​മെ​ന്നാണ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടത്. ഈ ​സ​മ​യ​ത്തി​നു ശേ​ഷം പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Read: ബസിലും വേണ്ട, സൈറ്റിലും വേണ്ട; സർക്കാർ പരസ്യങ്ങൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം

ഏഴ് ഘട്ടങ്ങളിലായുളള തിരഞ്ഞെടുപ്പ് ഏപ്രില്‍ 11നും മെയ് 19നും ഇടയിലാണ് നടക്കുന്നത്. മെയ് 23നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​ണ് ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

Read: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്

വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​ണ് ബി​ജെ​പി അ​വ​സാ​ന നി​മി​ഷം പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് അ​ന്ന് കോ​ൺ​ഗ്ര​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന സ​മ​യം സം​ബ​ന്ധി​ച്ച് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ പ​റ​യാ​ത്ത​തു​മൂ​ലം അ​ന്ന് ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​ത്ത​രം പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി ​വ​രു​ത്തി​യ​ത്.

നി​ശ​ബ്ദ പ്ര​ചാര​ണ​ത്തി​ന്‍റെ കാ​ല​യ​ള​വി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ങ്ങ​ളും തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ങ്ങ​ളും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. 2017 ൽ ​ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭി​മു​ഖം പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. എന്നാല്‍ അന്നേ ദിവസം തന്നെ ബിജപി അധ്യക്ഷന്‍ അമിത് ഷായും അഭിമുഖം നല്‍കിയിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.