Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ഇരട്ട വോട്ട്: വോട്ടർമാരുടെ പട്ടിക സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീൻ നിർദേശം നൽകി

മാർച്ച് 30ന് വൈകീട്ട് അഞ്ചിന് മുൻപ് അനർഹരുടെ പട്ടികയും സാക്ഷ്യ പത്രവും സമർപ്പിക്കണം

election 2020, തിരഞ്ഞെടുപ്പ് 2020 live updates, election 2020 kerala live updates, കേരള തിരഞ്ഞെടുപ്പ് 2020, kerala local body election 2020, , കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2020, kerala local body polls dates, കേരള തദ്ദേശഭരണ തിരഞ്ഞെടുപ്പ് വോട്ടിങ് തിയതികൾ, special ballot paper, സ്പെഷൽ ബാലറ്റ്‌ പേപ്പർ, special ballot paper for covid-19 patients, കോവിഡ് രോഗികൾക്കു സ്പെഷൽ ബാലറ്റ്‌ പേപ്പർ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. ഇതിപ്രകാരം ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ( ഇ.ആര്‍.ഒ)മാര്‍ക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി.

ഒന്നിലേറെ വോട്ടുള്ളവരുടെ പട്ടിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തയ്യാറായി ബിഎൽഒമാരെ ഏൽപ്പിക്കണം. ബിഎൽഎമാർ ഈ പട്ടികയും വോട്ടർപട്ടികയും പരിശോധിച്ച ശേഷം ഇരട്ടിപ്പുള്ളവരുടെ വീട്ടിലെത്തി പരിശോധിക്കണം. അവിടെയാണ് താമസിക്കുന്നതെങ്കിൽ ആ സ്ഥലത്ത് വോട്ട് നിലനിർത്താം.

മാർച്ച് 30ന് വൈകീട്ട് അഞ്ചിന് മുൻപ് അനർഹരുടെ പട്ടികയും സാക്ഷ്യ പത്രവും സമർപ്പിക്കണം. 30 വരെ ബിപിഎൽഒമാരെ മറ്റെല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കും. വോട്ടർപട്ടികയ്ക്ക് ഒപ്പം ഈ അനർഹരുടെ പട്ടികയും വോട്ടെടുപ്പ് ദിവസം പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകും. അനർഹരുടെ പട്ടികയിലെ വോട്ടു രേഖപ്പെടുത്താൻ ആരെത്തിയാലും തടയും.

വോട്ടർപട്ടികയിൽ ഇരട്ട വോട്ടുകൾ കടന്നുകൂടിയതിനെപ്പറ്റി ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം തയ്യാറാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻെറ സോഫ്ട് വെയറിൽ വിശദ പരിശോധന തുടങ്ങി.ഡൽഹിയിൽ നിന്നെത്തിയ മൂന്നംഗ സോഫ്ട് വെയർ വിദഗ്ദരാണ് പരിശോധിക്കുന്നത്.

ഏതൊക്കെ മണ്ഡലത്തിലാണ് വോട്ടുകൾ കൂടിയതെന്നും അതെങ്ങനെ സംഭവിച്ചുവെന്നുമുള്ള കാര്യങ്ങൾ വിശദമായി സത്യവാങ്മൂലത്തിൽ നൽകും. വോട്ടർ പട്ടികയിൽ പേരുള്ളവർ തന്നെ വീണ്ടും അപേക്ഷിച്ചതാണ് വോട്ട് ഇരട്ടിക്കാൻ കാരണമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റിയവരുണ്ട്. പഴയ സ്ഥലത്തെ വോട്ട് മാറ്റിയിട്ടുമില്ല. ചില ഉദ്യോഗസ്ഥർ ബോധപൂർവം വോട്ടുകൾ ചേർത്തിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിന് നിയമപരമായ തടസ്സമുണ്ടെന്നും തിരഞ്ഞെടുപ്പിനുശേഷം ഇവ പൂർണമായും നീക്കം ചെയ്യുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ബോധിപ്പിക്കും.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Double vote election commission to update voters list

Next Story
അധികാരത്തിലെത്തിയാൽ ‘ലവ് ജിഹാദിനെതിരെ’ നിയമം കൊണ്ടുവരുമെന്ന് രാജ്നാഥ് സിങ്Rajnath Singh
The moderation of comments is automated and not cleared manually by malayalam.indianexpress.com