ലഖ്‌നൗ: ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി എസ്പി നേതാവ് അസം ഖാന്റെ മകന്‍ അബ്ദുളള അസം ഖാന്‍. ജയപ്രദയെ അനാര്‍ക്കലി എന്നു വിളിച്ചായിരുന്നു അബ്ദുള്ളയുടെ അധിക്ഷേപം. റാംപൂരില്‍ ഒരു റാലിക്കിടൊയിരുന്നു പരാമര്‍ശം.

”അലിയും ബജ്‌റംഗ്ബലിയും നമ്മുടേതാണ്. നമുക്ക് അലിയേയും വേണം ബജ്‌റംഗ്ബലിയേയും വേണം. പക്ഷെ അനാര്‍ക്കലിയെ വേണ്ട” അബ്ദുള്ള പറഞ്ഞു. പിന്നാലെ മറുപടിയുമായി ജയപ്രദ രംഗത്തെത്തുകയും ചെയ്തു. അച്ഛനെ പോലെ തന്നെ മകനും എന്നായിരുന്നു ജയപ്രദയുടെ പ്രതികരണം.

കഴിഞ്ഞ ആഴ്ച ജയപ്രദയ്‌ക്കെതിരെ അസം ഖാനും അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസം ഖാനെ പ്രചരണത്തില്‍ നിന്നും 72 മണിക്കൂര്‍ വിലക്കുകയും ചെയ്തിരുന്നു. തന്റെ പിതാവ് മുസ്ലീം ആയതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതെന്നായിരുന്നു അബ്ദുളളയുടെ പ്രതികരണം.

അതേസമയം, അബ്ദുളളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും. ജയപ്രദയെ അനാര്‍ക്കലിയെന്ന് വിളിക്കുന്നതിന്റെ വീഡിയോ തെളിവായി നല്‍കുമെന്നും ജില്ല മജിസ്‌റ്റ്രേറ്റ് അറിയിച്ചു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.