ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി – കോണ്‍ഗ്രസ് സഖ്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഏഴ് സീറ്റുകളില്‍ ആറ് സീറ്റിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ഡല്‍ഹിയില്‍ മാത്രമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത്.

Read More: ലോക്സഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഡല്‍ഹി പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് വടക്കു കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ചാന്ദ്‌നി ചൗക് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുക ജെ.പി.അഗര്‍വാളായിരിക്കും. പിസിസി മുന്‍ അധ്യക്ഷന്‍ അജയ് മാക്കന്‍ ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയാകും. ഈസ്റ്റ് ഡല്‍ഹിയില്‍ അരവിന്ദര്‍ സിങ് കോണ്‍ഗ്രസിനായി ജനവിധി തേടും.

സൗത്ത് ഡല്‍ഹിയിലെ സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിക്കാത്തത്. രമേശ് കുമാര്‍ ചൗഹാനോ സുശീല്‍ കുമാറോ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഇതേ കുറിച്ച് ചര്‍ച്ച തുടരുകയാണ്.

Read More: ആം ആദ്മി പിന്തുണ ഇടതുമുന്നണിക്ക്; സി.ആര്‍.നീലകണ്ഠന് സസ്‌പെന്‍ഷന്‍

ഡല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഏറെ ശ്രമിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയി. സഖ്യ സാധ്യതകള്‍ അസ്തമിച്ചതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇരു പാര്‍ട്ടികളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഇതൊന്നും ഫലം കണ്ടില്ല.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.