ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യതലസ്ഥാനം അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജ‌വാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.

ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ 10 സീറ്റുകളിലും ഡല്‍ഹിയില്‍ 7 സീറ്റുകളിലും വോട്ടെടുപ്പ് ഇന്നാണ്. ജാർഖണ്ഡില്‍ 4, ബിഹാറിലും മധ്യപ്രദേശിലും പശ്ചിമബംഗാളിലും എട്ട് സീറ്റുകളിൽ വീതമാണ് ഇന്നു ജനം വിധിയെഴുതുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, ബിജെപിയുടെ മനോജ് തതിവാരി, കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്ര സിങ്, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്.

More Election News

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.