തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 10 പേര്‍ മരിച്ചു.കാസര്‍ഗോഡ് പുല്ലൂരില്‍ വോട്ട് ചെയ്യുന്ന വഴിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. കെആര്‍ ബാബുരാജാണ് മരിച്ചത്. തളിപ്പറമ്പ് ചുഴി വേണുഗോപാല മാരാര്‍ വോട്ട് രേഖപ്പെടുത്തി മടങ്ങി വീട്ടിലെത്തിയപ്പോള്‍ തളര്‍ന്ന് വീഴുകയും മരിക്കുകയുമായിരുന്നു.

കണ്ണൂര്‍ മാറോളില്‍ സ്വദേശിനി വിജയ (64) രാമവിലാസം സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ടയില്‍ റാന്നി വടശേരിക്കരയില്‍ സ്വദേശി ചാക്കോ മത്തായി (66) പേഴുംപാറ ഡിപിഎം സ്‌കൂളിലെ 178 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. മറ്റംവടക്ക് പ്രഭാകരൻ (74) വോട്ട് ചെയ്യാൻ എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു.

Lok Sabha Election Phase 3 Live Updates

കൊല്ലം കിളിക്കല്ലൂരില്‍ മണി (63) പോളിങ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീണു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി(72) വോട്ടിങ്ങിനായി വരി നിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിച്ചു.

തലശ്ശേരിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്തഫ കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി ഇസ്ലാമിയ എല്‍പി സ്‌കൂളില്‍ വച്ചാണ് സംഭവം. തലയോലപ്പറമ്പിൽ റോസമ്മ ഔസേപ്പും കുഴഞ്ഞുവീണ് മരിച്ചു. വയനാട് പനമരത്ത് അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) കുഴഞ്ഞു വീണ് മരിച്ചു.

Read More: തിരുവനന്തപുരത്ത് ഇടത് സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് വോട്ട് മറിക്കുന്നു: ബിജെപി

ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. മേയ് 23 നാണ് വോട്ടെണ്ണൽ.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.