scorecardresearch

നാലാം ഘട്ട വോട്ടെടുപ്പ് നാളെ; 72 മണ്ഡലങ്ങള്‍ ജനവിധി തേടും

മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും മധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളില്‍ ആറിടത്തും തിരഞ്ഞെടുപ്പ് നടക്കും

മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും മധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളില്‍ ആറിടത്തും തിരഞ്ഞെടുപ്പ് നടക്കും

author-image
WebDesk
New Update
Lok sabha election 2019, phase 2, general election 2019, Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ് 2019,, തിരഞ്ഞെടുപ്പ് 2019, തിരഞ്ഞെടുപ്പ് തത്സമയം, Election live, congress, bjp, dmk, AIDMK, കോൺഗ്രസ്, ബിജെപി, ഡിഎംകെ, എഐഡിഎംകെ, സിപിഎം, CPM

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. കൂടാതെ മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും മധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളില്‍ ആറിടത്തും തിരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലും മഹാരാഷ്ടയിലും ഇത് അവസാനഘട്ടമാണ്.

Election News

Advertisment

ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് ആദ്യഘട്ട പോളിങ്. രാജസ്ഥാനിൽ 13 ഇടത്തും മധ്യപ്രദേശിൽ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ടും യുപിയിൽ പതിമൂന്നും, ബിഹാറിൽ അഞ്ചും ജാർഖണ്ഡിൽ മൂന്നും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

Read: മെയ് 23ന് പ്രതിപക്ഷത്തിന്റെ ‘ഗെയിം ഓവര്‍’ ആകും: പ്രധാനമന്ത്രി നരേന്ദ്രമോദി

നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലും നാളെയാണ് ആദ്യഘട്ടം. ജെഎംഎമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുന്ന സംസ്ഥാനത്ത് ബിജെപിക്ക് വലിയ വെല്ലുവിളി ആകാന്‍ സഖ്യത്തിന് കഴിയുമോയെന്നതാണ് കണ്ടറിയേണ്ടത്. 961 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടർമാർ ഈ ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തും.

Congress Bjp Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: