scorecardresearch

5 മന്ത്രിമാരും 33 എംഎല്‍എമാരുമില്ല, സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഒൻപത് സ്വതന്ത്രർ ഉൾപ്പടെ 85 പേരെയാണ് ഇത്തവണ സിപിഎം മത്സരിപ്പിക്കുന്നത്. ഇതിൽ 83 പേരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 33 സിറ്റിങ് എംഎൽഎമാർക്കും അഞ്ച് മന്ത്രിമാർക്കും സീറ്റില്ല

5 മന്ത്രിമാരും 33 എംഎല്‍എമാരുമില്ല, സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പ്രഖ്യാപിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കും.

അഞ്ചു മന്ത്രിമാരും 33 എംഎൽഎമാരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുളളവർ ഇത്തവണ മത്സര രംഗത്തില്ല. 12 വനിതകളും യുവനിരയില്‍ നിന്ന് 13പേരും സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എട്ടുപേരും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചു.

തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർഥി പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ.വിജയരാഘവൻ പറഞ്ഞു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു മത്സരിക്കും.

പട്ടിക ഇങ്ങനെ:

തിരുവനന്തപുരം

പാറശാല -സി.കെ. ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ. ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ. പ്രശാന്ത്
കാട്ടാക്കട – ഐ.ബി. സതീഷ്
നേമം – വി. ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ. മുരളി
ആറ്റിങ്ങൽ – ഒ.എസ്. അംബിക
അരുവിക്കര – ജി. സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ. സുജിത്ത് വിജയൻ
കുണ്ടറ – ജെ. മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ. ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു. ജനീഷ് കുമാർ
റാന്നി- ഘടകകക്ഷിക്ക്

ആലപ്പുഴ

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു . പ്രതിഭ
അമ്പലപ്പുഴ- എച്ച്. സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം.എസ്. അരുൺ കുമാർ
ആലപ്പുഴ- പി.പി. ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ -വി.എൻ. വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി. തോമസ്
കോട്ടയം- കെ. അനിൽകുമാർ

എറണാകുളം

കൊച്ചി – കെ.ജെ. മാക്സി
വൈപ്പിൻ – കെ.എൻ. ഉണ്ണികൃഷ്ണൻ
തൃക്കാക്കര – ഡോ. ജെ. ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി. രാജീവ്
കോതമംഗലം – ആന്റണി ജോൺ
കുന്നത്ത്നാട് – പി.വി. ശ്രീനിജൻ
ആലുവ – ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല

തൃശൂർ

ഇരിങ്ങാലക്കുട – ഡോ.ആർ. ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – കെ. രാധാകൃഷ്ണൻ
ഗുരുവായൂർ – അക്ബർ
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി. മൊയ്തീൻ

പാലക്കാട്

തൃത്താല- എം.ബി. രാജേഷ്
തരൂർ- പി.പി. സുമോദ്
കോങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി. മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ. പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ. ബാബു

മലപ്പുറം

തവനൂർ – കെ.ടി. ജലീൽ
പൊന്നാനി- പി. നന്ദകുമാർ
നിലമ്പൂർ-പി.വി. അൻവർ
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി. മിഥുന
തിരൂർ – ഗഫൂർ പി ലില്ലീസ്

കോഴിക്കോട്

പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശേരി- സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ- പി.എ. മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി – കാനത്തിൽ ജമീല

വയനാട്

മാനന്തവാടി- ഒ.ആർ. കേളു
ബത്തേരി- എം.എസ്. വിശ്വനാഥൻ

കണ്ണൂർ

ധർമടം -പിണറായി വിജയൻ
തലശേരി -എ.എൻ. ഷംസീർ
പയ്യന്നൂർ -ടി.ഐ. മധുസൂധനൻ
കല്യാശേരി -എം. വിജിൻ
അഴിക്കോട് -കെ.വി. സുമേഷ്
പേരാവൂർ – സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ. ശൈലജ
തളിപ്പറമ്പ് -എം.വി. ഗോവിന്ദൻ

കാസർഗോഡ്

ഉദുമ -സി.എച്ച്. കുഞ്ഞമ്പു
മഞ്ചേശ്വരം -കെ.ആർ. ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂർ -എം. രാജഗോപാൽ

സ്വതന്ത്രർ ഉൾപ്പടെ 85 പേരെയാണ് ഇത്തവണ സിപിഎം മത്സരിപ്പിക്കുന്നത്. ഇതിൽ 83 പേരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 74 പേർ പാർട്ടി സ്ഥാനാർഥികളും ഒൻപതു പേർ സ്വതന്ത്രരുമാണ്. കഴിഞ്ഞതവണ 92 സീറ്റുകളിലാണ് സ്വതന്ത്രർ ഉൾപ്പടെ സിപിഎം സ്ഥാനാർഥികൾ മത്സരിച്ചത്. ഇപി ജയരാജൻ, ഡോ. തോമസ് ഐസക്, എകെ ബാലൻ, ജി സുധാകരൻ, സി രവീന്ദ്രനാഥ് എന്നിവരാണ് വീണ്ടും മത്സരിക്കാതിരിക്കാതിരിക്കുന്ന മന്ത്രിമാർ.

Read More: ഒല്ലൂരിൽ കെ.രാജൻ, തൃശൂർ പി.ബാലചന്ദ്രൻ, കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരൻ; സിപിഐ സ്ഥാനാർഥി പട്ടിക ഇങ്ങനെ

വോട്ടഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ധ‍ർമടം മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. ചെമ്പിലോട്ടുനിന്ന് രാവിലെ പത്തിനാണു പര്യടനം തുടങ്ങിയത്. മൂന്ന് ബൂത്തിലുള്ള വോട്ടർമാരെ ഒരു കേന്ദ്രത്തിൽ ഇരുത്തിയാകും മുഖ്യമന്ത്രി സംസാരിക്കുക. തുടർ ദിവസങ്ങളിൽ എൽഡിഎഫിലെ പ്രമുഖ നേതാക്കൾ പിണറായിക്കായി വോട്ട് ചോദിക്കാനെത്തും.

നാളെ വൈകിട്ടു നടക്കുന്ന ധർമടം മണ്ഡലം കൺവെൻഷനിൽ ഇ.പി.ജയരാജൻ, കാനം രാജേന്ദ്രൻ എന്നീ നേതാക്കൾ പങ്കെടുക്കും. 16 വരെ ധർമടത്ത് തങ്ങുന്ന പിണറായി നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ എൽഡിഎഫ് പ്രചാരണത്തിനിറങ്ങും.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Cpm candidate list will be announced today