തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടികയായി. മന്ത്രി ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് നിന്ന് വീണ്ടും ജനവിധി തേടും. എൽഡിഎഫിൽ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുക. 13 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക സീറ്റുകളിൽ തീരുമാനമായില്ല. ചടയമംഗലത്തെ സ്ഥാനാർഥിയെ തീരുമാനിക്കാൻ നാളെ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരും. ചടയമംഗലത്ത് വനിതയെ മല്‍സരിപ്പിക്കണമെന്നാണ് ആവശ്യം.

Read Also: സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവിട്ട സംഭവം: കസ്റ്റംസ് കമ്മിഷണർക്ക് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്

സ്ഥാനാർഥി പട്ടിക ഇങ്ങനെ

നെടുമങ്ങാട്- ജി.ആര്‍.അനില്‍

പുനലൂര്‍- പി.എസ്.സുപാല്‍

ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍

വൈക്കം- സി.കെ.ആശ

പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍

അടൂര്‍-ചിറ്റയം ഗോപകുമാര്‍

നാദാപുരം-ഇ.കെ.വിജയന്‍

കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍

ചിറയിന്‍കീഴ്- വി.ശശി

ഒല്ലൂര്‍-കെ.രാജന്‍

കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍

ചേര്‍ത്തല-പി.പ്രസാദ്

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

കയ്‌പമംഗലം- ടി.ടി.ടൈസണ്‍

മഞ്ചേരി- ഡിബോണ നാസര്‍

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

പീരുമേട്- വാഴൂര്‍ സോമന്‍

തൃശൂര്‍-പി.ബാലചന്ദ്രന്‍

മണ്ണാര്‍ക്കാട്- സുരേഷ് രാജ്

തിരൂരങ്ങാടി- അജിത് കോളാടി

ഏറനാട്-കെ.ടി.അബ്‌ദുൾ റഹ്മാന്‍

കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍

അതേസമയം, ചങ്ങനാശേരി സീറ്റ് നേടിയെടുക്കാൻ കഴിയാത്തതിൽ സിപിഐ നിർവാഹക സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനമുയർന്നു. കാനം സിപിഎമ്മിന് അടിമപ്പെട്ടുവെന്നാണ് ആരോപണം.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.