scorecardresearch
Latest News

അവശേഷിക്കുന്ന സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

പുതുതായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ജെ ചിഞ്ചുറാണി കൂടി ഉൾപ്പെട്ടതോടെ സിപിഐ ടിക്കറ്റിൽ ഇത്തവണ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം രണ്ടായി

cpi, party congress, wlection symbol

തിരുവനന്തപുരം: സംസാഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി സിപിഐ പ്രഖ്യാപിച്ചു. ചടയമംഗലം, നാട്ടിക, ഹരിപ്പാട്, പറവൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.  ആകെ 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. ഇതിൽ 21 സീറ്റിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാർട്ടി ദേശീയ കൗൺസിൽ അംഗം ജെ ചിഞ്ചുറാണിയാണ് ചടയമംഗലത്ത് ജനവിധി തേടുക. നാട്ടികയിൽ സി സി മുകുന്ദൻ മത്സരിക്കും. ഹരിപ്പാട് സീറ്റിൽ ആർ സജിലാലും പറവൂരിൽ എം ടി നിക്സണും മത്സരിക്കും.

ആദ്യം പ്രഖ്യാപിച്ച 21 സ്ഥാനാർത്ഥികളിൽ ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണുണ്ടായിരുന്നത്. പുതുതായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ ജെ ചിഞ്ചുറാണി കൂടി ഉൾപ്പെട്ടതോടെ സിപിഐ ടിക്കറ്റിൽ ഇത്തവണ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം രണ്ടായി. വൈക്കം മണ്ഡലത്തിൽ മത്സരിക്കുന്ന സി ആശ ആണ് ആദ്യ പട്ടികയിലെ വനിതാ സ്ഥാനാർത്ഥി.

Read More: വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കും, എൽഡിഎഫിന്റെ ലക്ഷ്യം മൂന്നക്കം: കോടിയേരി

ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക

നെടുമങ്ങാട്- ജി.ആര്‍.അനില്‍

പുനലൂര്‍- പി.എസ്.സുപാല്‍

ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍

വൈക്കം- സി.കെ.ആശ

പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍

അടൂര്‍-ചിറ്റയം ഗോപകുമാര്‍

നാദാപുരം-ഇ.കെ.വിജയന്‍

കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍

ചിറയിന്‍കീഴ്- വി.ശശി

ഒല്ലൂര്‍-കെ.രാജന്‍

കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍

ചേര്‍ത്തല-പി.പ്രസാദ്

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

കയ്‌പമംഗലം- ടി.ടി.ടൈസണ്‍

മഞ്ചേരി- ഡിബോണ നാസര്‍

മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം

പീരുമേട്- വാഴൂര്‍ സോമന്‍

തൃശൂര്‍-പി.ബാലചന്ദ്രന്‍

മണ്ണാര്‍ക്കാട്- സുരേഷ് രാജ്

തിരൂരങ്ങാടി- അജിത് കോളാടി

ഏറനാട്-കെ.ടി.അബ്‌ദുൾ റഹ്മാന്‍

കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Cpi candidate 2nd list kerala election 2021 ldf udf