ന്യൂഡല്‍ഹി: രാജ്യത്തിന് മുഴുവന്‍ ഒരേയൊരു മുദ്രാവാക്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ തുടരണമെന്നാണ് രാജ്യത്തെ ജനങ്ങളുടെ മുദ്രാവാക്യമെന്നും മോദി യുപിയില്‍ പറഞ്ഞു. എട്ട് സീറ്റുള്ളവരും 10 സീറ്റുള്ളവരും 20 സീറ്റുള്ളവരും പ്രധാനമന്ത്രിയാകാന്‍ സ്വപ്നം കാണുകയാണ്. എന്നാല്‍, ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന മുദ്രാവാക്യമാണ് രാജ്യത്തെ ജനങ്ങള്‍ക്കുള്ളതെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു.
Read More: നിര്‍ണായക നീക്കം; വോട്ടെണ്ണല്‍ ദിവസം പ്രതിപക്ഷ നേതാക്കളെ ഡൽഹിയിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പരസ്പരം കൈ കോര്‍ത്ത് നില്ക്കുന്ന ചിത്രങ്ങളാണ് എല്ലായിടത്തും. എന്നാല്‍, പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലാണ് അവരൊക്കെ. സഖ്യത്തെ കുറിച്ച് മറന്ന് സ്വന്തം അധികാരത്തെ കുറിച്ച് മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു.
WB CM Mamata Banerjee in Mathurapur: Last night we came to know that BJP had filed a complaint with EC so that we can’t hold any meeting after Narendra Modi’s meeting. EC is brother of BJP, earlier it was an impartial body now everyone in the country says EC has sold out to BJP. pic.twitter.com/lWqXHJz6x5
— ANI (@ANI) May 16, 2019
ജവാന്മാരുടെ സുരക്ഷയില്‍ ബിജെപിക്ക് യാതൊരു വിട്ടുവീഴ്ചയില്ല. ഞങ്ങളുടെ നയം വ്യക്തമാണ്. രാജ്യത്തിനകത്തും പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരവാദികളെ ഞങ്ങള്‍ കൊല്ലുമെന്നും മോദി പറഞ്ഞു.
Read More: ‘ഇത് രാജ്യത്തെ പ്രധാനമന്ത്രിക്ക് ചേരുന്നതല്ല’; ആഞ്ഞടിച്ച് മായാവതിയും കോണ്‍ഗ്രസും
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മോദിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് തൃണമൂലും കോണ്‍ഗ്രസും നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ സഹോദരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കേണ്ടവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. എന്നാല്‍, ഇപ്പോള്‍ കമ്മീഷന് ബിജെപിക്ക് പൂര്‍ണ്ണമായി വില്ക്കപ്പെട്ട പോലെയാണെന്നും മമത തുറന്നടിച്ചു.
ബംഗാളിലെ സംഭവങ്ങളില്‍ തൃണമൂലിനും തനിക്കും പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ക്ക് മമത ബാനര്‍ജി നന്ദി പറഞ്ഞു. ഭരണഘടനയ്ക്ക് നേരെ വ്യക്തമായ ആക്രമണമാണ് ബിജെപി നടത്തുന്നതെന്നും മമത ആരോപിച്ചു.
ബിജെപിക്ക് വർഗീയ നിലപാടാണുള്ളതെന്ന് മായാവതി തുറന്നടിച്ചു. എസ്.സി, എസ്.ടി വിഭാഗത്തിൽ പെട്ടവരെ ബിജെപി തുടർച്ചയായി ആക്രമിക്കുകയാണ്. ഇവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണെന്നും മായാവതി മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രസംഗിച്ചു.