ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവും പാർട്ടിയുടെ മീഡിയ സെൽ കൺവീനറുമായ പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പ്രിയങ്ക രാജിക്കത്ത് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. തന്നോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. കോൺഗ്രസ് വിട്ട പ്രിയങ്ക ശിവസേനയിലേക്കാണ് പോകുന്നതെന്നും നേതാക്കളുമായി സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ

അതേസമയം, പാർട്ടിയിൽനിന്നും രാജിവച്ചതായി പ്രിയങ്ക പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പ്രിയങ്കയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്നും എഐസിസി ദേശീയ വക്താവ് എന്ന വിശേഷണം നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ എഐസിസിയുടെ മാധ്യമ വിഭാഗത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്നും പ്രിയങ്ക പുറത്തുപോയിട്ടുണ്ട്.

Priyanka Chaturvedi, ie malayalam,

തന്നോട് മോശമായി പെരുമാറിയ നേതാക്കളെ തിരിച്ചെടുത്തതിൽ പ്രിയങ്ക പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മഥുരയിൽ നടന്ന യോഗത്തിൽവച്ച് പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയ 8 പാർട്ടി പ്രവർത്തകരെ ഉത്തർപ്രദേശിലെ പാർട്ടി യൂണിറ്റ് തിരികെ എടുത്തിരിക്കുന്നു. ഇതിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

”അവരുടെ വിയർപ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞാണ് പാർട്ടി അവരെ തിരികെ എടുത്തത്. പാർട്ടിക്കുവേണ്ടി നിരവധി വിമർശനങ്ങളും അപമാനങ്ങളും ഞാൻ നേരിട്ടുണ്ട്. അത് പാർട്ടി നേതൃത്വം പരിഗണിക്കാതെ എന്നെ അപമാനിച്ചവരെ തിരികെ എടുത്തതിൽ ദുഃഖമുണ്ട്,” ഇതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.