ന്യൂഡല്‍ഹി: മത്സരിച്ചില്ലെങ്കിലും ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിക്ക തുറുപ്പ് ചീട്ടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ പ്രസംഗങ്ങളും റോഡ് ഷോകളും റാലികളുമെല്ലാം ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കണ്ടത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഒരു പുതു ജീവന്‍ നല്‍കുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം കോണ്‍ഗ്രസിന് മിക്ക സീറ്റുകളും നഷ്ടമായി എന്നതാണ് വസ്തുത.

സോണിയ ഗാന്ധി മത്സരിച്ച റായ് ബറേലിയും രാഹുലിന്റെ രണ്ടാം സീറ്റായിരുന്ന വയനാടും ഒഴികെ മറ്റെവിടെയും പ്രിയങ്ക തരംഗം ഉണ്ടായില്ല. കോണ്‍ഗ്രസിന്റെ പ്രധാന പ്രതീക്ഷകളിലൊന്നായ പഞ്ചാബിലെ 13 സീറ്റുകളില്‍ എട്ടു സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയം നേടാന്‍ സാധിച്ചത്. എന്നാല്‍ ബട്ടിന്‍ഡ, ഗുര്‍ദാസ്പൂര്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. ഈ രണ്ട് മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിന് എത്തിയിരുന്നു.

Read More: Lok Sabha Elections 2019 Result: അമേഠിയിൽ അടിതെറ്റിയ രാഹുൽ; സ്മൃതി ഇറാനിക്ക് ജയം

രാഹുല്‍ ഗാന്ധിക്കൊപ്പം ഒന്നിലധികം സംസ്ഥാനങ്ങില്‍ പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ പ്രിയങ്കയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ തോല്‍വി നല്‍കുന്ന ഒരു സന്ദേശമുണ്ട്, പ്രിയങ്ക ഗാന്ധിയ്ക്ക് യാതൊരു സ്വാധീനവും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയിൽ കോൺഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ബിഎസ്‌പി – എസ്‌പി സഖ്യം സ്ഥാനാർഥിയെ നിർത്താതെ തന്നെ വലിയ രീതിയിൽ രാഹുൽ പരാജയപ്പെടുകയായിരുന്നു. ആകെ 27 സ്ഥാനാർഥികളാണ് അമേഠിയിൽ നിന്ന് ജനവിധി തേടിയത്.

Read More: Lok Sabha Election 2019 Results: സഹോദരനെ കാണാന്‍ വീട്ടിലേക്ക് വാഹനമോടിച്ച് പ്രിയങ്ക ഗാന്ധി; വോട്ടെണ്ണല്‍ ടി.വിയില്‍ കണ്ട് രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിന് പുറത്ത് 12 സീറ്റുകളില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ 11 സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഇതില്‍ സില്‍ചാര്‍, അസ്സം, അംബാല, ഹിസാര്‍, ഹരിയാനയിലെ റോതക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ി, തെക്കന്‍ ഡല്‍ഹി, റത്‌ലാം, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഹിമാചല്‍ പ്രദേശിലെ മണ്ഡി എന്നിവയാണ് പ്രിയങ്ക പ്രചാരണത്തിനിറങ്ങിയിട്ടും പരാചയപ്പെട്ടത്.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ചുമതലയിലായിരുന്നു പ്രചാരണം നടന്നിരുന്നത്. ഇവിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയില്‍ പാര്‍ട്ടിക്ക് ദയനീയ പരാജയമാണ് സംഭവിച്ചത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത അടിത്തറ പോലും നഷ്ടപ്പെട്ടു. 2022ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആഗ്രഹിച്ചിരുന്ന ഇടമായിരുന്നു.

ഉത്തര്‍പ്രദേശില്‍ ദൗറാ, കുശി നഗര്‍, ബരാബാങ്കി, ഉന്നാവോ, കാണ്‍പൂര്‍, എന്നിവിടങ്ങളെ കൂടെ ഫത്തേപൂര്‍, ഝാന്‍സി, പ്രതാപ്ഗര്‍, ജൗന്‍പൂര്‍, സുല്‍താന്‍പൂര്‍, ദുമാരിഗഞ്ച്, ബസ്തി, സന്ത് കബീര്‍നഗര്‍, ഭദോഹി എന്നിവിടങ്ങളിലും പ്രിയങ്ക പ്രചരണത്തിനെത്തിയിരുന്നു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.