പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു കുഴപ്പവുമില്ല: ഗുലാം നബി ആസാദ്

ബിജെപിയെയും എൻഡിഎയെയും അധികാരത്തിലെത്തിക്കാതിരിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ പരമമായ ലക്ഷ്യമെന്നും ഗുലാം നബി ആസാദ്

Ghulam Nabi Azad, Congress, Prime Minister Candidate
Ghulam Nabi Azad

പാട്‌ന: പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് കുഴപ്പമില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കേന്ദ്രത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്താതിരിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പാട്നയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്.

“ഞങ്ങളുടെ നിലപാട് മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്താതിരിക്കുകയാണ് സുപ്രധാന ലക്ഷ്യം. ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കും” – രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു.

Read More: പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ? പ്രതിപക്ഷത്തെ വെല്ലുവിളിച്ച് രാജ്നാഥ് സിങ്

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് മേൽക്കെെ ലഭിക്കുന്ന സാഹചര്യം വന്നാൽ മാത്രം നേതൃത്വം ഏറ്റെടുക്കും. അപ്പോഴും ബിജെപിയെയും എൻഡിഎയെയും അധികാരത്തിലെത്തിക്കാതിരിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ പരമമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പദത്തെ കുറിച്ച് ഒരു തർക്കത്തിന് കോൺഗ്രസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിപക്ഷ പാർട്ടികൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ചിത്രീകരിക്കുന്നതിനെതിരെ ചന്ദ്രബാബു നാഡിയു അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു. ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് വോട്ടെണ്ണലിന് ശേഷമേ തീരുമാനിക്കൂ എന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ധെെര്യമുണ്ടോ എന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച് കോൺഗ്രസ് പ്രതികരിച്ചത്.

Read More: സിപിഎമ്മിനെതിരായ കോൺഗ്രസ് കേരള നേതാക്കളുടെ വിമർശനം തള്ളി ഗുലാം നബി ആസാദ്

തങ്ങളുടെ നേതാവാരാണെന്ന് പ്രഖ്യാപിക്കാതെ പ്രതിപക്ഷം ജനങ്ങൾക്കു മുന്നിൽ ഒളിച്ചു കളിക്കുകയാണെന്നാണ് രാജ്നാഥ് സിങ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2014 നെക്കാൾ കൂടുതൽ സീറ്റിൽ ബിജെപി വിജയിക്കുമെന്നും എൻഡിഎ സർക്കാർ ഭരണത്തിലേറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Read More Election News 

”2014 ലെ തിരഞ്ഞെടുപ്പ് മോദിയും മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും തമ്മിലായിരുന്നു. 2019 ൽ മോദിയും ആരും തമ്മിലാണ്?. അതിപ്പോഴും ആർക്കും അറിയില്ല. അവരെ നയിക്കുന്നത് ആരാണെന്ന് അറിയാമെങ്കിൽ അവർ അക്കാര്യം വെളിപ്പെടുത്തണം,” രാജ്നാഥ് സിങ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു നേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാത്തവർക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു രാജ്നാഥ് സിങ് കളിയാക്കിയത്.

 

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Congress has no problem if it doesnt get pms post says ghulam nabi azad

Next Story
കള്ളവോട്ട് നടന്ന നാല് ബൂത്തുകളില്‍ ഞായറാഴ്ച്ച റീപോളിങ്Bogus Vote, കള്ളവോട്ട്, CPM, സിപിഎം
The moderation of comments is automated and not cleared manually by malayalam.indianexpress.com