Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

91 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; നേമത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായില്ല

സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ഒറ്റക്കെട്ടായെന്ന് കോൺഗ്രസ്സ് നേതാക്കൾ; തീരുമാനമാവാത്തത് നേമം അടക്കം 10 മണ്ഡലങ്ങളിൽ

Rajasthan municipal election results, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം, Rajasthan municipal election, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്,  Rajasthan, രാജസ്ഥാന്‍, Congress, BJP, BSP, IE Malyalam, ഐഇ മലയാളം

സസംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 91 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്ന അദ്ദേഹം.

91 ൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. മറ്റ് 10 മണ്ഡലങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനമാവും. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പട്ടിക മറ്റന്നാൾ ഔദ്യോഗികമായി പുറത്തിറക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മറ്റന്നാൾ ഡൽഹിയിൽ നിന്നാവും സ്ഥാനാർത്ഥി പ്രഖ്യാപനം. 81 സീറ്റുകളിലും ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നു് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും പറഞ്ഞു.

Read More: ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; മൂന്ന് ടേം വ്യവസ്ഥയിൽ മൂന്നുപേർക്ക് ഇളവ്; 96ന് ശേഷം ആദ്യ വനിതാ സ്ഥാനാർഥി

സ്ഥാനാർത്ഥി പട്ടിക പല ഭാഗങ്ങളായി പുറത്തുവിടുന്നത് ശരിയല്ലെന്ന് കരുതിയാണ് ഞായറാഴ്ച ഒരുമിച്ച് പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പ്രതിസന്ധിയുമില്ലെന്നും കൂടുതൽ സമയം വേണം എന്നതിനാലാണ് ചില സീറ്റുകളിൽ തീരുമാനമാകാൻ വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

എംപിമാർ ആരും മത്സരിക്കില്ല എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളിയും ചെന്നിത്തലയും പറഞ്ഞു. ഒരു സ്ഥാനാർത്ഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന സാഹചര്യമുണ്ടാവില്ല എന്നും അവർ പറഞ്ഞു.

നേമത്ത് ഉമ്മൻ ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തിയെങ്കിലും പിന്നീട് തിരിച്ചടി നേരിട്ടിരുന്നു. മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ഇരുവരും ഹൈക്കമാൻഡിനെ അറിയിച്ചു. കെ മുരളീധരനെ നേമത്ത് സ്ഥാനാർഥിയാക്കാനുള്ള സാധ്യതയും പാർട്ടി അന്വേഷിച്ചിരുന്നു. എന്നാൽ, എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനം പ്രകാരം മുരളീധരന് മത്സരിക്കാനാവില്ല.

ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തന്നെ മത്സരിക്കാനാണ് സാധ്യത. കൽപ്പറ്റയിൽ ടി.സിദ്ദിഖും പൊന്നാനിയിൽ എഎം.രോഹിത്തും സ്ഥാനാർഥികളാകുമെന്നും നടൻ ധർമജൻ ബോൾഗാട്ടി ബാലുശേരിയിൽനിന്ന് ജനവിധി തേടുമെന്നുമാണ് സാധ്യതാ പട്ടികയിൽ നിന്ന് വ്യക്തമായത്. കോഴിക്കോട് നോർത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തും ചാലക്കുടിയിൽ മാത്യു കുഴൽനാടനും മത്സരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തൃശൂരിൽ പത്മജ വേണുഗോപാൽ  സ്ഥാനാർഥിയാകാനാണ് സാധ്യത കൽപിക്കപ്പെടുന്നത്. 2016 ലും പത്മജയാണ് തൃശൂരിൽ മത്സരിച്ചത്. വിഎസ് സുനിൽകുമാറിനോട് പത്മജ തോൽക്കുകയായിരുന്നു.

Read More: സ്ഥാനാർഥി നിർണയം: പിസി ചാക്കോ ഉയർത്തിയ കാര്യങ്ങൾ ഗൗരവമുള്ളതെന്ന് പിജെ കുര്യൻ

കൊല്ലത്ത് ബിന്ദു കൃഷ്‌ണ, തലശേരിയിൽ ഷമ മുഹമ്മദ്, പൂഞ്ഞാറിൽ ടോമി കല്ലാനി, കായംകുളത്ത് എം ലിജു, വട്ടിയൂർക്കാവിൽ പിസി വിഷ്‌ണുനാഥ് എന്നിവർക്കാണ്  സാധ്യത കൽപിക്കുന്നത്.  വൈക്കം- പി.ആര്‍.സോന, മാനന്തവാടി-പി.കെ.ജയലക്ഷ്‌മി, തരൂര്‍- കെ.എ.ഷീബ, നിലമ്പൂര്‍-വി.വി.പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യൻ, കഴക്കൂട്ടം-ജെ.എസ്.അഖില്‍, ഉദുമ-ബാലകൃഷ്‌ണൻ, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്‍ എന്നിവർക്കും സ്ഥാനാർത്ഥിപട്ടികയിൽ സാധ്യത കൽപിര്രുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Congress candidates election 2021

Next Story
ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; മൂന്ന് ടേം വ്യവസ്ഥയിൽ മൂന്നുപേർക്ക് ഇളവ്; 96ന് ശേഷം ആദ്യ വനിതാ സ്ഥാനാർഥിIUML Candidate List, League Candidate List, Muslim League Candidate List, League Candidates, Muslim League Candidates, IUML Candidates, UDF Candidate List, UDF Candidates, Kunhalikkutty, MK Muneer, IE Malayalam, ലീഗ് സ്ഥാനാർഥി പട്ടിക, മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടിക, ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്ത്, ലീഗ് സ്ഥാനാർഥികൾ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com