കോൺഗ്രസിന്റെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടികയും പുറത്തിറങ്ങി. ഇത്തവണയും വയനാടും വടകരയും പട്ടികയിൽ ഇടം കണ്ടെത്തിയില്ല. രാഹുലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. നിലവിൽ 258 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം വടകരയിൽ കെ മുരളിധരൻ പ്രചരണത്തിൽ സജീവമാണ്. വയനാട്ടിലാകട്ടെ തന്റെ പേരിലുള്ള പ്രചരണത്തിൽ നിന്നും ടി സിദ്ധിഖ് പിന്മാറി കഴിഞ്ഞു. രാഹുൽ ഗാന്ധി വയനാട് മത്സരിക്കുമെന്ന പ്രതീക്ഷയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. വയനാട് സീറ്റിൽ തുടരുന്ന അനിശ്ചിതത്വമാണ് വടകരയിലെയും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിന് കാരണം.

എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ വടകരയിൽ കെ മുരളിധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ പ്രചരണം ആരംഭിച്ച സ്ഥിതിയ്ക്ക് അത് മുന്നോട്ട് പോട്ടെയെന്ന എഐസിസിയുടെ അനൗദ്യോഗിക അനുവദം ലഭിച്ചതായാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ