scorecardresearch
Latest News

Kerala Congress List: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കൽപറ്റ,നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയമാണ് പൂർത്തിയാവാത്തത്

Rajasthan municipal election results, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം, Rajasthan municipal election, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്,  Rajasthan, രാജസ്ഥാന്‍, Congress, BJP, BSP, IE Malyalam, ഐഇ മലയാളം

Kerala Congress List: ന്യൂഡൽഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 86 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 92 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആറ് സീറ്റുകളിൽ തീരുമാനമായിട്ടില്ല. ആറ് സീറ്റുകളിൽ തർക്കമുള്ള സാഹചര്യവും നമിലനിൽക്കുന്നുണ്ട്.

Read More: നേമത്ത് കുമ്മനം, മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൽപറ്റ,നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയമാണ് പൂർത്തിയാവാത്തത്. ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് ഹൈക്കമാൻഡ് കണ്ടെത്തിയെന്നും നാളെത്തന്നെ ഈ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാവുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

86 സീറ്റുകളിലേക്കുള്ള പട്ടികയിൽ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.  25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 51 മുതൽ 60 വയസ് വരെ 22 പേർ, 60 മുതൽ 70 വരെയുള്ള 15 പേരും 70 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്.

കെ മുരളീധരൻ നേമത്ത് സ്ഥാനാർത്ഥിയാവും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തുടരും. ചെന്നിത്തല ഹരിപ്പാട് മത്സരിക്കും.

അതേസമയം, സ്ഥാനാർത്ഥി നിർണയത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധവും ഉയർന്നു വരുന്നുണ്ട്. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷ് പ്രതിഷേധമറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ അവഗണിച്ചതിലും പ്രതിഷേധമറിയിച്ച അവർ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ഇന്ദിരാ ഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു.

Read More: തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ലതിക സുഭാഷ്; മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ

 1. ഉദുമ- പേരിയ ബാലകൃഷ്ണൻ
 2. കാഞ്ഞങ്ങാട്- പി.വി സുരേഷ്
 3. പയ്യന്നൂർ- എം പ്രദീപ് കുമാർ
 4. കല്യാശേരി- പ്രജേഷ് കുമാർ
 5. തളിപ്പറമ്പ്- അബ്ദുൽ റഷീദ് പി.വി
 6. ഇരിക്കൂർ- അഡ്വ സജീവ് ജോസഫ്
 7. കണ്ണൂർ- സതീശൻ പാച്ചേനി
 8. തലശ്ശേരി- എം.പി അരവിന്ദാക്ഷൻ
 9. പേരാവൂർ-അഡ്വ. സണ്ണി ജോസഫ്
 10. മാനന്തവാടി- പികെ ജയലക്ഷ്മി
 11. സുൽത്താൻബത്തേരി- ഐസി ബാലകൃഷ്ണൻ
 12. നാദാപുരം- അഡ്വ.കെ പ്രവീൺകുമാർ
 13. കൊയിലാണ്ടി- എം സുബ്രഹ്മണ്യൻ
 14. ബാലുശേരി- ധർമജൻ
 15. കോഴിക്കോട് നോർത്ത്- കെഎം അഭിജിത്ത്
 16. ബേപ്പൂർ- അഡ്വ. പി എം നിയാസ്
 17. വണ്ടൂർ- എംപി അനിൽ കുമാർ
 18. പൊന്നാനി- എഎം രോഹിത്
 19. തൃത്താല- വി.ടി ബലറാം
 20. ഷൊർണൂർ- ടിഎച്ച് ഫിറോസ് ബാബു
 21. ഒറ്റപ്പാലം- ഡോ. സരിൻ
 22. പാലക്കാട്- ഷാഫി പറമ്പിൽ
 23. മലമ്പുഴ- എസ്കെ അനന്ത കൃഷ്ണൻ
 24. തരൂർ- കെ.എ ഷീബ
 25. ചിറ്റൂർ- സുമേഷ് അച്യുതൻ
 26. ആലത്തൂർ- പാളയം പ്രദീപ്
 27. ചേലക്കര- സിസി ശ്രീകുമാർ
 28. കുന്ദംകുളം- കെ ജയശങ്കർ
 29. മണലൂർ- വിജയ ഹരി
 30. വടക്കാഞ്ചേരി- അനിൽ അക്കര
 31. ഒല്ലൂർ- ജോസ് വെല്ലൂർ
 32. തൃശൂർ- പത്മജ വേണുഗോപാൽ
 33. നാട്ടിക- സുനിൽ ലാലൂർ
 34. കൈപ്പമംഗലം- ശോഭ സുബിൻ
 35. പുതുക്കാട്- അനിൽ അന്തിക്കാട്
 36. ചാലക്കുടി- ടിജെ സതീഷ് കുമാർ
 37. കൊടുങ്ങല്ലൂർ-എംജി ജാക്സൺ
 38. പെരുമ്പാവൂർ- എൽദോസ് കുന്നപ്പള്ളി
 39. അങ്കമാലി- റോജി എം ജോൺ
 40. ആലുവ- അൻവർ സാദത്ത്
 41. പറവൂർ- വി ഡി സതീശൻ
 42. വൈപ്പിൻ- ദീപക് ജോയ്
 43. കൊച്ചി- ടോണി ചമ്മണി
 44. തൃപ്പൂണിത്തുറ- കെ ബാബു
 45. എറണാകുളം- ടിജെ വിനോദ്
 46. തൃക്കാക്കര- പിടി തോമസ്
 47. കുന്നത്തുനാട്- വിപി സജീന്ദ്രൻ
 48. മൂവാറ്റുപുഴ- ഡോ. മാത്യു കുഴൽനാടൻ
 49. ദേവികുളം- ഡി കുമാർ
 50. ഉടുമ്പൻ ചോല- അഡ്വ ഇഎം അഗസ്റ്റിൻ
 51. പീരുമേട്- സിവിക് തോമസ്
 52. വൈക്കം- ഡോ. പി ആർ സോന
 53. കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ
 54. പുതുപ്പള്ളി- ഉമ്മൻചാണ്ടി
 55. കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കൻ
 56. പൂഞ്ഞാർ- ടോമി കല്ലാനി
 57. അരൂർ- ഷാനിമോൾ ഉസ്മാൻ
 58. ചേർത്തല- എസ് ശരത്
 59. ആലപ്പുഴ- ഡോ. കെഎസ് മനോജ്
 60. അമ്പലപ്പുഴ- അഡ്വ. എം ലിജു
 61. ഹരിപ്പാട്- രമേശ് ചെന്നിത്തല
 62. കായംകുളം- ഹരിത ബാബു (ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി – 27)
 63. മാവേലിക്കര- കെ.കെ ഷാജു
 64. ചെങ്ങന്നൂർ- എം മുരളി
 65. റാന്നി- റിങ്കു ചെറിയാൻ
 66. ആറന്മുള- കെ ശിവദാസൻ നായർ
 67. കോന്നി- റോബിൻ പീറ്റർ
 68. അടൂർ- എംജി കണ്ണൻ
 69. കരുനാഗപ്പള്ളി- സിആർ മഹേഷ്
 70. കൊട്ടാരക്കര- രശ്മി ആർ
 71. പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
 72. ചടയമംഗലം- എംഎം നസീർ
 73. കൊല്ലം- ബിന്ദു കൃഷ്ണ
 74. ചാത്തന്നൂർ- പീതാംബരക്കുറുപ്പ്
 75. വർക്കല- പിആർഎം ഷഫീർ
 76. ചിറയൻകീഴ്- അനൂപ് ബി എസ്
 77. നെടുമങ്ങാട്- പിഎസ് പ്രശാന്ത്
 78. വാമനപുരം- ആറനാട് ജയൻ
 79. കഴക്കൂട്ടം- എസ്എസ് ലാൽ
 80. തിരുവനനന്തപുരം- വി.എസ് ശിവകുമാർ
 81. നേമം- കെ.മുരളീധരൻ
 82. അരുവിക്കര- ശബരീനാഥ്
 83. പാറശാല- അൻസജിത റസൽ
 84. കാട്ടാക്കട- മലയൻകീഴ് വേണുഗോപാൽ
 85. കോവളം- എം.വിൻസെന്റ്
 86. നെയ്യാറ്റിൻകര- ആർ സെൽവരാജ്

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Congress candidate list kerala election 2021

Best of Express