ബാലുശേരിയിൽ ധർമജൻ തന്നെ, തൃശൂരിൽ വീണ്ടും പത്മജ, മണ്ഡലം മാറാനില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശും; സാധ്യതാ പട്ടിക

കൊല്ലത്ത് ബിന്ദു കൃഷ്‌ണ, തലശേരിയിൽ ഷമ മുഹമ്മദ്

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ. അന്തിമ സാധ്യത പട്ടികയായി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിനു ശേഷമായിരിക്കും സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക.

നേമത്ത് ഉമ്മൻ ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിനു തിരിച്ചടി. മണ്ഡലം മാറി മത്സരിക്കാനില്ലെന്ന് ഇരുവരും ഹൈക്കമാൻഡിനെ അറിയിച്ചു. കെ.മുരളീധരനെ നേമത്ത് സ്ഥാനാർഥിയാക്കാനാണ് കൂടുതൽ സാധ്യത. എന്നാൽ, എംപിമാർ മത്സരിക്കേണ്ട എന്ന ഉറച്ച നിലപാട് നേതൃത്വം സ്വീകരിച്ചാൽ മുരളീധരൻ മത്സരരംഗത്തുണ്ടാകില്ല. 21 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും.

Read Also: സ്ഥാനാർഥി നിർണയം: പിസി ചാക്കോ ഉയർത്തിയ കാര്യങ്ങൾ ഗൗരവമുള്ളതെന്ന് പിജെ കുര്യൻ

ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തന്നെ മത്സരിക്കും. കൽപ്പറ്റയിൽ ടി.സിദ്ദിഖും പൊന്നാനിയിൽ എ.എം.രോഹിത്തും സ്ഥാനാർഥികളാകും. നടൻ ധർമജൻ ബോൾഗാട്ടി ബാലുശേരിയിൽനിന്ന് ജനവിധി തേടും. കോഴിക്കോട് നോർത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് മത്സരിക്കും. മാത്യു കുഴൽനാടനെ ചാലക്കുടിയിൽ മത്സരിപ്പിക്കാൻ നീക്കം. തൃശൂരിൽ പത്മജ വേണുഗോപാൽ  സ്ഥാനാർഥിയാകും. 2016 ലും പത്മജയാണ് തൃശൂരിൽ മത്സരിച്ചത്. വി.എസ്.സുനിൽകുമാറിനോട് തോൽക്കുകയായിരുന്നു.

കൊല്ലത്ത് ബിന്ദു കൃഷ്‌ണ, തലശേരിയിൽ ഷമ മുഹമ്മദ്, പൂഞ്ഞാർ ടോമി കല്ലാനി, കായംകുളം എം.ലിജു, വട്ടിയൂർക്കാവ് പി.സി.വിഷ്‌ണുനാഥ് എന്നിവരുടെ പേരുകൾക്ക് അന്തിമ പരിഗണന.

വൈക്കം- പി.ആര്‍.സോന, മാനന്തവാടി-പി.കെ.ജയലക്ഷ്‌മി, തരൂര്‍- കെ.എ.ഷീബ, നിലമ്പൂര്‍-വി.വി.പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യൻ, കഴക്കൂട്ടം-ജെ.എസ്.അഖില്‍, ഉദുമ-ബാലകൃഷ്‌ണൻ, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്‍ എന്നിവർക്കാണ് സാധ്യത.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Congress candidate list election

Next Story
സ്ഥാനാർഥി നിർണയം: പി.സി.ചാക്കോ ഉയർത്തിയ കാര്യങ്ങൾ ഗൗരവമുള്ളതെന്ന് പി.ജെ.കുര്യൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com